ദ്രവീകരിച്ച നൈട്രജൻ ചേർന്ന ഭക്ഷ്യവസ്തുക്കൾക്ക് നിരോധനം
text_fieldsതിരുവനന്തപുരം: ദ്രവീകരിച്ച നൈട്രജൻ ചേർത്തുണ്ടാക്കുന്ന ഐസ്ക്രീമും ശീതള പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും വിൽക്കുന്നത് നിേരാധിച്ചു. ഗുരുതര ആരോഗ്യപ്രശ്നമുണ്ടാക്കുന്നതിനാലാണ് നടപടിയെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷണർ എം.ജി. രാജമാണിക്യം അറിയിച്ചു.
നിരോധനം ലംഘിക്കുന്നവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെ നിയമനടപടി സ്വീകരിക്കും. ഇത്തരം കുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിലോ 8943346181 (തിരുവനന്തപുരം) എന്ന നമ്പറിലോ തിരുവനന്തപുരം മൊബൈൽ വിജിലൻസ് സ്ക്വാഡിെൻറ 89433 എന്ന നമ്പറിലോ അറിയിക്കണമെന്നും കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.