ലഹരി - സ്വർണക്കടത്ത് കേസുകൾ: ബിനീഷ് കോടിയേരിക്കെതിരെ പഴുതടച്ച അന്വേഷണം
text_fieldsകൊച്ചി: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) 12 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ അന്വേഷണം കൂടുതൽ ശക്തവും വിപുലവുമാക്കുന്നു. ലഹരി കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്ന വിവരങ്ങൾ കേന്ദ്രീകരിച്ച് പഴുതടച്ച അന്വേഷണത്തിനാണ് നീക്കം.
ഇതിെൻറ ഭാഗമായി ലഹരിമരുന്ന് കടത്ത്, സ്വർണക്കടത്ത് കേസുകളിൽ ബിനീഷിനെതിരെ കൂടുതൽ തെളിവ് ശേഖരിക്കാൻ എൻഫോഴ്സ്മെൻറ് നടപടി തുടങ്ങി. ചോദ്യം ചെയ്യലിൽ നൽകിയ മൊഴികളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ബിനീഷിെൻറ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇ.ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുന്നോടിയായാണ് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നത്.
ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിെൻറ മൊഴിയടക്കം എല്ലാ തെളിവും കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ബംഗളൂരു നാർേകാട്ടിക് കൺട്രോൾ ബ്യൂറോക്ക് കത്ത് നൽകി. ഈ വിവരങ്ങൾകൂടി ലഭിച്ച ശേഷമാകും ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുക.
അനൂപിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യാൻ നടപടി തുടങ്ങി. 12 മണിക്കൂർ ചോദ്യം ചെയ്യലിൽ ബിനീഷ് നൽകിയ മൊഴിയുടെ പകർപ്പ് എൻ.സി.ബി എൻഫോഴ്സ്െമൻറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.