Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.എൻ കോളജ് ഫണ്ട്...

എസ്​.എൻ കോളജ് ഫണ്ട് തട്ടിപ്പ്: വെള്ളാപ്പള്ളി നേരിട്ട്​ ഹാജരാകാൻ ഉത്തരവ്​

text_fields
bookmark_border
എസ്​.എൻ കോളജ് ഫണ്ട് തട്ടിപ്പ്: വെള്ളാപ്പള്ളി നേരിട്ട്​ ഹാജരാകാൻ ഉത്തരവ്​
cancel

കൊല്ലം: എസ്.എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ പ്രതിയായ എസ്​.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മേയ്​ 20ന്​ നേരിട്ട് ഹാജരാകാൻ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എഫ്. മിനിമോൾ ഉത്തരവിട്ടു. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ, കേസിൽ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണെന്ന്​​ പ്രതിഭാഗം അഭിഭാഷകൻ ജി. മോഹൻരാജ്​ വാദിച്ചു​.

എന്നാൽ, അപ്പീൽ നൽകി​ എന്നത്​ വിചാരണ നടപടികളെ ബാധിക്കുന്നതല്ലെന്നും കേസിൽ സ്​റ്റേ ഉത്തരവൊന്നും നിലവിലില്ലെന്നും സർക്കാറിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്​ടർ എ.ആർ. ലൈജു വാദിച്ചു. ഇത്​ അംഗീകരിച്ച കോടതി വെള്ളാപ്പള്ളി നടേശൻ നേരിട്ട് ഹാജരാകണമെന്ന് പ്രതിഭാഗം വക്കീലിനോട് ആവശ്യപ്പെടുകയായിരുന്നു.

1998-99ൽ കൊല്ലം എസ്.എൻ കോളജ്​ സുവർണ ജൂബിലി ആഘോഷ ഭാഗമായി പൊതുജനങ്ങളിൽനിന്ന്​ പിരിച്ച പണത്തിൽ 55 ലക്ഷം രൂപ എസ്.എൻ ട്രസ്റ്റിലേക്ക്​ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ മാറ്റിയതായാണ് കേസ്. കൊല്ലം ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി 2020ൽ കുറ്റപത്രം ഫയൽ ചെയ്തിരുന്നു.

എന്നാൽ, ഏക പ്രതിയായ വെള്ളാപ്പള്ളി നടേശൻ കോടതിയിൽ ഹാജരായില്ല. കേസിൽ തുടരന്വേഷണം നടത്താൻ കൊല്ലം സി.ജെ.എം കോടതി ഉത്തരവിട്ടെങ്കിലും കഴിഞ്ഞ മാസം ഹൈകോടതി അത് റദ്ദ്​ ചെയ്ത് പ്രതി വിചാരണ നേരിടണമെന്ന്​ വിധിക്കുകയായിരുന്നു. കേസ്​ തുടരേണ്ടതില്ലെന്ന റിപ്പോർട്ട്​ അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യവും ഹൈകോടതി തള്ളിയിരുന്നു. തുടർന്നാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fund fraudSN CollegeVellappally Natesan
News Summary - SN College fund fraud: Order to appear in person at Vellappally Natesan
Next Story