ശ്രീനാരായണ ധർമവേദി എസ്.എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും
text_fieldsഓച്ചിറ: എസ്.എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിനെതുടർന്ന് ട്രസ്റ്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ശ്രീനാരായണ സഹോദര ധർമവേദി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
വോട്ടർപട്ടികയിലെ ക്രമക്കേടിനെതിരെ കേരള ഹൈകോടതിയിൽ നൽകിയ ഹരജി ഫയലിൽ സ്വീകരിച്ചതിനെതുടർന്ന് കേസിൽ കക്ഷി ചേർന്ന് നിയമപോരാട്ടം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ വിനോദ് അറിയിച്ചു. 25 ശതമാനം പേർ മരണപ്പെട്ടിട്ടും അവരെ ഒഴിവാക്കാതെ വെള്ളാപ്പള്ളി നടേശന്റെ ബന്ധുക്കളെ കുത്തിനിറച്ച ലിസ്റ്റാണ് പുറത്തുവിട്ടത്. ലിസ്റ്റിലുള്ളവരുടെ ഫോട്ടോയോ ശരിയായ മേൽവിലാസമോ ഇല്ല. ഇത് ചൂണ്ടിക്കാണിച്ചിട്ടും തിരുത്താൻ തയാറാകാതെ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.