എസ്.എൻ ട്രസ്റ്റ്: വെള്ളാപ്പള്ളിക്കെതിരെ മത്സരിച്ചവർക്ക് കെട്ടിെവച്ച പണം നഷ്ടം
text_fieldsചേർത്തല: ശ്രീനാരായണ ട്രസ്റ്റിെൻറ രണ്ടാംഘട്ട വോട്ടെടുപ്പിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചവർക്ക് സമ്പൂർണ പരാജയം. വെള്ളാപ്പള്ളി പാനലിനെതിരെ മത്സരിച്ച 92 സ്ഥാനാർഥികൾക്കും കെട്ടിെവച്ച പണം നഷ്ടമായി.
ചേർത്തല എസ്.എൻ കോളജിൽ നടന്ന 3 (ഡി) വിഭാഗം തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിൽനിന്ന് 224 പേരും എതിർ പക്ഷത്തുനിന്ന് 92 പേരുമാണ് മത്സരിച്ചത്. താക്കോൽ ചിഹ്നത്തിലായിരുന്നു ഔദ്യോഗിക പാനൽ മത്സരിച്ചത്. എന്നാൽ, എതിർ സ്ഥാനാർഥികൾക്ക് പൊതുചിഹ്നം ഉണ്ടായിരുന്നില്ല. ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി പാനൽ വൻ വിജയം നേടിയിരുന്നു.
മരണമടഞ്ഞവരെ ഉൾപ്പെടെ മാർക്കറ്റ് ചെയ്തും നിരന്തരം കേസുകൾ കൊടുത്തും വ്യക്തിപരമായി അധിക്ഷേപിച്ചും എസ്.എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയാണ് ഔദ്യോഗിക പാനലിെൻറ വിജയമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തുടക്കം മുതൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്. എന്നാൽ, കോടതിയും ജനകീയ കോടതിയും ഇവരുടെ നീക്കങ്ങളെ തൂത്തെറിഞ്ഞു –വെള്ളാപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.