പാഴ്സൽ വാങ്ങിയ ഭക്ഷണപ്പൊതിയിൽ പാമ്പിന്‍റെ തോൽ; ഹോട്ടൽ അടപ്പിച്ചു
text_fieldsനെടുമങ്ങാട്: ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിൽ പാമ്പിന്‍റെ തോൽ കണ്ടെന്ന പരാതിയിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചു. നെടുമങ്ങാട് ചന്തമുക്കിലെ ഷാലിമാർ ഹോട്ടലിൽനിന്ന് ചെല്ലാംകോട് സ്വദേശിനി പ്രിയ നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതാനെത്തിയ മകൾക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്പിന്‍റെ തോൽ കാണപ്പെട്ടത്. ഭക്ഷണപ്പൊതി തുറന്ന് കുറച്ചുകഴിച്ച ശേഷമാണ് പാമ്പിന്‍റെ അവശിഷ്ടം കണ്ടെത്തിയത്. ഉടൻ െപാലീസ് സ്റ്റേഷനിലും നഗരസഭ ഓഫിസിലും വിവരം അറിയിക്കുകയായിരുന്നു.
നെടുമങ്ങാട് നഗരസഭ ആേരാഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പാമ്പിന്റെ തോലാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തി ഹോട്ടൽ അടപ്പിക്കുകയായിരുന്നു. ഭക്ഷണം പൊതിഞ്ഞുനൽകിയ പത്രക്കടലാസിൽ പാമ്പിന്റെ തോൽ പറ്റിപ്പിടിച്ചിരുന്നതാകാമെന്നാണ് കരുതുന്നത്.
ഹോട്ടൽ വൃത്തിയാക്കിയ ശേഷം നഗരസഭയുടെ അനുമതിയോടെ മാത്രമേ തുറന്നുപ്രവർത്തിക്കാവൂവെന്ന് നിർദേശം നൽകി. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എസ്. കിരൺ, ഭക്ഷ്യസുരക്ഷാ ഓഫിസർ സക്കീർ ഹുസൈൻ, അർഷിത, ഇന്ദു, സജീന, ജെ.എച്ച്.ഐമാരായ രമ്യ, ശബ്ന തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.