ലാവലിൻ കേസിൽ സി.ബി.െഎ അപ്പീൽ വൈകും
text_fieldsകൊച്ചി: ലാവലിൻ കേസിൽ അപ്പീൽ നൽകുന്നത് വൈകിപ്പിച്ച് സി.ബി.െഎ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ ഇൗ മാസം 21നകം സുപ്രീംകോടതിയിൽ അപ്പീൽ നൽകേണ്ടതാണ്. അഡീഷനൽ സോളിസിറ്റർ ജനറലിെൻറ ഉപദേശത്തിെൻറ അടിസ്ഥാനത്തിൽ സി.ബി.െഎയുടെ കൊച്ചിയിലെ അഴിമതി വിരുദ്ധ യൂനിറ്റ് തയാറാക്കിയ അപ്പീൽ ഹരജി അന്തിമ അനുമതിക്കായി രണ്ടാഴ്ച മുമ്പ് ഡൽഹിയിലേക്ക് അയച്ചിരുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ അപ്പീൽ നൽകുമെന്നും സി.ബി.െഎ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. എന്നാൽ, നടപടി പൂർത്തിയായിട്ടില്ലെന്നും നിശ്ചിത സമയപരിധിക്കകം അപ്പീൽ നൽകാനാകില്ലെന്നുമാണ് ഇപ്പോൾ സി.ബി.െഎ നിലപാട്.
കഴിഞ്ഞ ആഗസ്റ്റ് 23നാണ് പിണറായി വിജയൻ അടക്കം നാലുപേരെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സി.ബി.െഎ കോടതി വിധി ഹൈകോടതി ശരിവെച്ചത്. വൈദ്യുതി ബോർഡ് മുൻ ചീഫ് എൻജിനീയറടക്കം മൂന്ന് ഉദ്യോഗസ്ഥർ വിചാരണ നേരിടാനും കോടതി നിർദേശിച്ചു. ഉത്തരവ് വന്ന് 90 ദിവസത്തിനകം അപ്പീൽ സമർപ്പിക്കണമെന്നാണ് ചട്ടം.
എന്നാൽ, നടപടികൾ പൂർത്തിയായിട്ടിെല്ലന്നും ചില രേഖകൾ കൂടി കിട്ടാനുണ്ടെന്നുമാണ് കേന്ദ്ര ഏജൻസിയുടെ നിലപാട്. ഇപ്പോഴത്തെ നിലയിൽ ഡിസംബർ അവസാനമോ ജനുവരിയിലോ മാത്രമേ അപ്പീൽ നൽകൂ. സമയപരിധി കഴിഞ്ഞ് അപ്പീൽ നൽകുേമ്പാൾ കാരണം വ്യക്തമാക്കി മാപ്പപേക്ഷയും സമർപ്പിക്കണം. സാധാരണഗതിയിൽ ഇത്തരം മാപ്പപേക്ഷകൾ കോടതി സ്വീകരിക്കുമെന്നതിനാൽ അപ്പീലിനെ ബാധിക്കില്ലെന്നാണ് സി.ബി.ഐ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.