ലാവലിൻ കേസിൽ ഇ.ഡി: തെളിവുകൾ 16ന് ഹാജരാക്കണം
text_fieldsകൊച്ചി: ലാവലിൻ കേസുൾപ്പെടെ സി.പി.എം മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കൾക്കും എതിരെ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവ് 16ന് ഹാജരാക്കാൻ പരാതിക്കാരനായ ക്രൈം പത്രാധിപർ ടി.പി. നന്ദകുമാറിന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നിർദേശം നൽകി. ഇ.ഡി െഡപ്യൂട്ടി ഡയറക്ടറുടെ നോട്ടീസ് പ്രകാരം വെള്ളിയാഴ്ച അദ്ദേഹം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ കൊച്ചി ഓഫിസിൽ ഹാജരായി. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ അദ്ദേഹം ആവർത്തിച്ചു.
െതളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ നോട്ടീസ് ലഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവ ശേഖരിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു മറുപടി. ഇതോടെയാണ് 16ന് ഹാജരാക്കാൻ നിർദേശം നൽകിയത്. തെളിവുകൾ പലതും തെൻറ പക്കലുണ്ടെന്നും ചിലത് ഇ.ഡി അന്വേഷണത്തിൽ പുറത്തുകൊണ്ടുവരേണ്ടതാണെന്നും അദ്ദേഹം മാധ്യമത്തോട് പറഞ്ഞു. മുൻമന്ത്രി എം.എ. ബേബി, മന്ത്രി ടി.എം. തോമസ് ഐസക്, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കെതിരെയാണ് ആരോപണങ്ങൾ.
എസ്.എൻ.സി ലാവലിൻ കേസുമായി ബന്ധപ്പെട്ട് പണമിടപാട് നടത്തി, ഇതിലൂടെ കമല ഇൻറർനാഷനൽ എക്സ്പോട്ടിങ് കമ്പനി 70കോടി കൈപ്പറ്റി, കണ്ണൂരിൽ വെച്ച് രണ്ട് കോടിയും പാർട്ടി പൊളിറ്റിക്കൽ സെക്രട്ടറിക്ക് എട്ട് കോടിയും കൈമാറി തുടങ്ങിയ ആരോപണങ്ങളാണ് പിണറായി വിജയനെതിരെയുള്ളത്.
നികുതിവെട്ടിപ്പ്, ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ആരോപിച്ച് നന്ദകുമാർ 2006ൽ ഡി.ആർ.ഐക്ക് നൽകിയ പരാതി ഇ.ഡിക്ക് കൈമാറിയതിനെത്തുടർന്നാണ് മൊഴിയെടുക്കാൻ വിളിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.