ലാവലിന്‍ കേസില്‍ പിണറായി കുറ്റവിമുക്തന്‍
text_fieldsെകാച്ചി: എസ്.എന്‍.സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിചാരണ നേരിടേണ്ടതില്ലെന്ന് ഹൈകോടതിയും. കേസില്‍ പിണറായി അടക്കം പ്രതികളെ കുറ്റമുക്തരാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെ സി.ബി.െഎ നൽകിയ ഹരജി ഭാഗികമായി തള്ളിയാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. ഏഴാം പ്രതിയായ പിണറായിക്ക് പുറമെ ഒന്നാം പ്രതിയും മുന്‍ ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ. മോഹനചന്ദ്രന്‍, എട്ടാം പ്രതിയും മുന്‍ ഊര്‍ജ ജോ. സെക്രട്ടറിയുമായ എ. ഫ്രാന്‍സിസ് എന്നിവരെ വിചാരണ കൂടാതെ കുറ്റമുക്തരാക്കിയ നടപടി ഹൈകോടതി ശരിവെച്ചു.
അതേസമയം, രണ്ടുമുതൽ നാലുവരെ പ്രതികളായ കെ.എസ്.ഇ.ബി മുൻ ചീഫ് അക്കൗണ്ട്സ് ഓഫിസർ കെ.ജി. രാജശേഖരന്‍ നായര്‍, മുൻ ചെയർമാൻ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരെ കുറ്റമുക്തരാക്കിയ സി.ബി.െഎ കോടതി ഉത്തരവ് റദ്ദാക്കിയ കോടതി, മൂവരും വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു. കെ.എസ്.ഇ.ബിയും കാനഡയിലെ എസ്.എൻ.സി ലാവലിൻ കമ്പനിയും തമ്മിലുണ്ടാക്കിയ ൈവദ്യുതി പദ്ധതികളുടെ നവീകരണ കരാറിലുൾപ്പെടെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായിക്കും മറ്റ് രണ്ടുപേർക്കും നേരിട്ട് പങ്കില്ലെന്ന് വ്യക്തമാക്കിയാണ് ഇവർ വിചാരണ നേരിടേണ്ടതില്ലെന്ന് കോടതി ഉത്തവിട്ടത്.
പിണറായിയെ തിരഞ്ഞുപിടിച്ച് പ്രതിയാക്കുകയായിരുന്നെന്ന് വ്യക്തമാണ്. അതിനുശേഷം വന്ന മന്ത്രിമാരും ലാവലിൻ കമ്പനിയുമായി ആശയവിനിയമയം നടത്തിയിട്ടുണ്ടെങ്കിലും അവരെയൊന്നും സി.ബി.െഎ പ്രതിചേർത്തിട്ടില്ല. പിണറായിക്കും മോഹനചന്ദ്രനും ഫ്രാൻസിസിനും കേസിെൻറ പ്രാരംഭഘട്ടത്തിൽ ദുരുപദിഷ്ടപരമായ പങ്കാളിത്തമുള്ളതായി സി.ബി.െഎപോലും ആരോപിച്ചിട്ടില്ല. കരാറിലെ പങ്കാളിയായ കെ.എസ്.ഇ.ബിക്ക് പുറത്തുള്ളവരാണ് ഇവർ. സ്വന്തമായി ഏതെങ്കിലും തരത്തിലുള്ള നേട്ടമുണ്ടാക്കിയതായോ കമ്പനിക്ക് ഇവരുടെ പ്രവൃത്തികൾമൂലം ലാഭം ഉണ്ടായതായോ പറയാനാവില്ല. ഇവരെ കേസുമായി ബന്ധപ്പെടുത്തുന്ന തെളിവുകളില്ല. അഴിമതി നിരോധന നിയമ പ്രകാരം ഇവർക്കെതിരെ കേസ് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, നവീകരണ പദ്ധതി കരാറുകൾ രൂപകൽപന ചെയ്തത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരാണ്. കരാറുണ്ടാക്കാൻ ചെയർമാനും ഭാരവാഹികളും അനാവശ്യ തിടുക്കം കാട്ടിയതായി പ്രഥമദൃഷ്ട്യ വ്യക്തമാണ്. ഉദ്യോഗസ്ഥർക്കോ ഇവർ മൂലം ലാവലിൻ കമ്പനിക്കോ അനർഹമായ നേട്ടം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിേക്കണ്ടതുണ്ട്. കനേഡിയൻ കമ്പനിയുമായി ഇവർക്ക് അവിശുദ്ധ ബന്ധമുണ്ടായോയെന്നും പൊതുതാൽപര്യത്തിനും െക.എസ്.ഇ.ബിയുടെ താൽപര്യത്തിനും വിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടോയെന്നും തിരിച്ചറിയേണ്ടതുണ്ട്. ഇൗ സാഹചര്യത്തിൽ ഇവർ വിചാരണ നേരിടേണ്ടത് അനിവാര്യമാണ്. ദുരുദ്ദേശ്യപരമായ നടപടികൾ അവരിൽനിന്നുണ്ടായിട്ടില്ലെങ്കിൽ വിചാരണയിലൂടെ തെളിയെട്ടയെന്നും കോടതി വ്യക്തമാക്കി.
1996 മുതല്‍ പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് ലാവലിനുമായി ഉണ്ടാക്കിയ കരാറാണ് പിന്നീട് കേസിനിടയാക്കിയ ആരോപണങ്ങള്‍ക്ക് കാരണമായത്. കരാറിലൂടെ പൊതുഖജനാവിന് കോടികളുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് സി.ബി.ഐയുടെ കേസ്. എന്നാല്‍, 2013 നവംബറില്‍ പിണറായി അടക്കം പ്രതികളെ കുറ്റമുക്തരാക്കി തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവിട്ടു. ഈ വിധിക്കെതിരെയാണ് സി.ബി.ഐ ഹൈകോടതിയില്‍ റിവിഷന്‍ ഹരജി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.