‘രാജീവ് ചന്ദ്രശേഖര്‍ തൊട്ടതെല്ലാം പൊന്നാക്കിയ ആള്‍’; പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍
text_fieldsവെള്ളാപ്പള്ളി നടേശന്‍, രാജീവ് ചന്ദ്രശേഖര്‍
ആലപ്പുഴ: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തൊട്ടതെല്ലാം പൊന്നാക്കിയ ആളാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജീവ് നല്ലൊരു വ്യവസായിയാണ്. രാഷ്ട്രീയക്കാരെ കൈകാര്യം ചെയ്യാനുള്ള തന്ത്രം അറിയാം. രാജീവ് ചന്ദ്രശേഖറല്ലാതെ മറ്റാരെങ്കിലും വന്നാല്‍ ബി.ജെ.പിയില്‍ കൂട്ടകലഹം ഉണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാർട്ടിക്കുള്ളിൽ പുതിയ അധ്യക്ഷനെ ചൊല്ലി അസ്വാരസ്യമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് വെള്ളാപ്പള്ളിയുടെ പുകഴ്ത്തൽ.
ബി.ജെ.പിയില്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടി കൂട്ടയടിയാണ്. കിട്ടുമെന്ന് പ്രതീക്ഷിച്ചവര്‍ക്കും ആഗ്രഹിച്ചവര്‍ക്കും കിട്ടിയില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ബി.ജെ.പിയുടെ തീരുമാനം കറക്റ്റാണ്. മോഹഭംഗപ്പെട്ടവര്‍ സഹകരിച്ചില്ലെങ്കില്‍ മുന്നോട്ടുപോവുക വിഷമകരമാണ്. വിജയിച്ച വ്യവസായി എല്ലാത്തിലും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ബി.ജെ.പിയില്‍ വമ്പന്‍ സ്രാവുകളുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. അവര്‍ വെട്ടിയില്ലെങ്കില്‍ രാജീവ് ചന്ദ്രശേഖറിന് നല്ല പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും. ബിജെപി നേതാവ് പി.സി. ജോര്‍ജ് ഭക്ഷണം കഴിക്കാന്‍ മാത്രം വായ തുറക്കുന്ന ആളാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സ്വന്തം മകനല്ലാതെ മറ്റൊരു ‘മരപ്പട്ടി’യും പി.സി. ജോര്‍ജിനൊപ്പം പോയില്ലെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.