മുന്നാക്ക സവരണം: നിയമനടപടി സ്വീകരിക്കുമെന്ന് എസ്.എൻ.ഡി.പി
text_fieldsചേർത്തല: രാജ്യത്തെ 25 ശതമാനം വരുന്ന മുന്നാക്ക വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമാക്കി കേന്ദ്രസർക്കാർ കൊണ്ടു വന്ന സാമ്പത്തിക സംവരണ ഭേദഗതിക്കെതിരെ നിയമനടപടി സ്വീകരിക്കാനും സമരപരിപാടികൾ സംഘടിപ്പിക്കാനും എസ്.എൻ.ഡി.പി യോഗം ആല പ്പുഴ-പത്തനംതിട്ട ജില്ലകളിലെ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ പിന്നാക്ക വിഭാ ഗത്തെ അരാചകത്വത്തിലേക്ക് നയിക്കുന്ന തീരുമാനം അങ്ങേയറ്റം വഞ്ചനാപരമാണെന്നും യോഗം വിലയിരുത്തി.
അടുത്തയാഴ ്ച മുതൽ ശാഖാതലങ്ങളിൽ സമ്മേളനങ്ങൾ നടത്താനും മറ്റ് ജില്ലകളിൽ യൂണിയൻ ഭാരവാഹികളുടെ യോഗം വിളിച്ചു ചേർക്കാനും യോഗത്തിൽ ധാരണയായി. അധികാര സ്ഥാനങ്ങളിൽ നിന്നും ജാതിയുടെ പേരിൽ അകറ്റി നിർത്തപ്പെട്ടവർക്ക് അധികാര പങ്കാളിത്വവും അവസര സമത്വവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണ ഘടനടയിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ് സംവരണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സംവരണം അട്ടിമറിക്കപ്പെടാതിരിക്കാനാണ് സാമൂഹിക പിന്നാക്ക അവസ്ഥ അനുഭവിക്കുന്ന പിന്നാക്ക വർഗങ്ങൾക്ക് സംവരണം അനുവദിച്ചതും ഇവർക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചാൽ പിന്നെ സംവരണം നിലനിൽക്കുകയുമില്ലെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയതും. നരേന്ദ്രൻ കമ്മീഷൻ കണ്ടെത്തിയതിനുസരിച്ച് 27ശതമാനം വരുന്ന ഈഴവ സമുദായത്തിന് 14 ശതമാനം സംവരണം ലഭിച്ചിട്ടും ആകെ സർക്കാർ സർവീസിൽ 19.03ശതമാനം മാത്രമാണ് പ്രാതിനിധ്യം ലഭിച്ചത്. സംവരണം ലഭിച്ചിരുന്നില്ലെങ്കിൽ 5ശതമാനം പ്രാതിനിത്യം മാത്രമേ ലഭിക്കുകയുള്ളയെന്നും കമ്മീഷൻ റിപ്പോർട്ടിലുണ്ട്.ഈ കുറവ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി നികത്തണമെന്ന കമ്മീഷൻ നിർദ്ദേശം ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.സാമ്പത്തിക സംവരണം നടപ്പാക്കുനുള്ള ഭരഘടന ഭേദഗതി ചെയ്യമ്പോൾ മുന്നാക്ക വിഭാഗങ്ങൾക്ക് മതിയായ പ്രതിനിത്യം ലഭിച്ചിട്ടുണ്ടോയെന്ന് പഠിക്കവാനുള്ള ധാർമ്മിക ബാദ്ധ്യത പോലും ഏറ്റെടുത്തിട്ടില്ല.ഇത് അങ്ങേയറ്റം നീതി നിഷേധവും പ്രതിഷേധാർഹമാണ്. ഭരണഘടനാ ദത്തമായ ഈ അവകാശമാണ് ഭേദഗതിയിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നതെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ഭരണഘടനയുടെ ഒരു ഭാഗത്തും സാമ്പത്തിക സംവരണം പ്രതിപാദിക്കുന്നില്ല. സാമ്പത്തികമായ പരാധീനതകൾ ഇല്ലായ്മ ചെയ്യുന്നതിനോ തൊഴിൽ ഉറപ്പു വരുത്തുന്നതിനോ വേണ്ടിയുള്ളതല്ല സംവരണം. സാമൂഹിക പശ്ചാത്തലത്തിന്‍റെ അടിസ്ഥാനത്തിൽ അധികാരത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ടവർക്ക് അവസരങ്ങളിലും പദവികളിലും തുല്യത ലഭിക്കുകയും വിവേചനം ഇല്ലാതാകുകയും ചെയ്യുന്ന അവസര സമത്വത്തിന്‍റെ ആവശ്യകതയിലേക്കാണ് സംവരണം വിരൽചൂണ്ടുന്നതെന്നും വെള്ളാപ്പള്ളിപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.