ഇരുട്ടത്ത് നവോത്ഥാനം കൊണ്ടുവന്ന് മുഖ്യമന്ത്രി വഞ്ചിച്ചു - പ്രീതി നടേശൻ
text_fieldsകൊച്ചി: ശബരിമല യുവതീപ്രവേശനത്തിൽ താൻ അസ്വസ്ഥയാണെന്ന് എസ്.എൻ ട്രസ്റ്റ് അംഗവും വെള്ളാപ്പള്ളി നടേശെ ൻറ ഭാര്യയുമായ പ്രീതി നടേശൻ. രണ്ടാം നവോത്ഥാനമെന്ന പേരിൽ നടത്തിയ വനിതാ മതിലിനു പിറകെ യുവതികളെ ശബരിമലയിൽ കയറ്റി മുഖ്യമന്ത്രി പിണറായി വിജയൻ ഞങ്ങളെ വഞ്ചിച്ചു. ഇരുട്ടത്ത് തലയിൽ മുണ്ടിട്ടല്ല നേവാത്ഥാനം കൊണ്ടുവരേണ്ടത്. മത , സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ചർച്ച ചെയ്യേണ്ടിയിരുന്നുവെന്നും അവർ പറഞ്ഞു.
ക്ഷേത്രാചാരങ്ങളിൽ ക ാലാകാലങ്ങളായി മാറ്റം വരുന്നുണ്ട്. അത് സമയമെടുത്ത് നടക്കുന്ന പ്രക്രിയയാണ്. ഒരു സുപ്രഭാതത്തിൽ നടക്കുന്നതല്ല. യുവതീ പ്രവേശനം മൂലം എത്ര പേരാണ് ജയിലിലായത്. ജയിലിൽ കിടക്കുന്നവരിൽ അധികവും ഇൗഴവ യുവാക്കളാണ്. രക്തച്ചൊരിച്ചിലില്ലാതെയാണ് നവോത്ഥാനം സാധ്യമാക്കേണ്ടത്. മുഖ്യമന്ത്രി ശാഠ്യം ഒഴിവാക്കണം. വനിതാമതിൽ കെട്ടിയപ്പോൾ മുഖ്യമന്ത്രിക്ക് ചുറ്റുമുണ്ടായ പ്രഭാവലയം യുവതികളെ കയറ്റിയതോടെ ഇല്ലാതായെന്നും പ്രീതി പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ഭക്തർക്കൊപ്പമാണെന്ന് നേരത്തെ തന്നെ വെള്ളപ്പള്ളി നടേശൻ വ്യക്തമാക്കിയതാണ്. ക്ഷേത്രാചാരങ്ങൾ പാലിക്കുന്ന സമുദായമാണ് ഞങ്ങളുടേത്. അയ്യപ്പനിൽ വിശ്വസിക്കുന്ന യുവതികളാരും ശബരിമലയിൽ പോകില്ല. ആർത്തവത്തിനു ശേഷം ശുദ്ധിയായി ഏഴുദിവസം കഴിഞ്ഞേ ക്ഷേത്ര പ്രവേശനം ആകാവൂവെന്ന് ഗുരുസ്മൃതിയിൽ ശ്രീനാരായണ ഗുരു പറയുന്നുണ്ട്.
നവോത്ഥാനത്തിെൻറ പേരിൽ വഞ്ചിക്കപ്പെട്ടു. മതിലുയർത്തിയത് ശബരിമലയുമായി ബന്ധപ്പെട്ടല്ല. സാമൂഹിക -നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി മതിലിൽ നിന്ന് വിട്ടു നിന്നിരുന്നെങ്കിൽ ശ്രീനാരായണ ഗുരുവിെൻറ പേരിലുള്ള നവോത്ഥാനത്തിൽ നിങ്ങൾ എന്തുകൊണ്ട് പെങ്കടുത്തില്ലെന്ന് വരുംതലമുറ ചോദിക്കുമെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രീതി നടേശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.