സർക്കാറിന് സവർണ ആഭിമുഖ്യമെന്ന് വെള്ളാപ്പള്ളി
text_fieldsകൊല്ലം: ചെങ്ങന്നൂർ ഉപെതരഞ്ഞെടുപ്പിലെ എസ്.എൻ.ഡി.പി യോഗത്തിെൻറ നിലപാട് 23ന് ചേർത്തലയിൽ പ്രഖ്യാപിക്കുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളം ഭരിക്കുന്നത് സവർണ ആഭിമുഖ്യമുള്ള സർക്കാറാണ്. സർക്കാറിെൻറ സംവരണ നയം മുന്നാക്കസമുദായക്കാരെ പറ്റിക്കാനാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സാമുദായികസംവരണമാണ് ഞങ്ങളുടെ ലക്ഷ്യം. ഭൂരിഭാഗംവരുന്ന സംവരണസമുദായങ്ങളുടെ താൽപര്യം സംരക്ഷിക്കാതെ സർവണതാൽപര്യത്തിനായി നിലകൊള്ളുന്നതിനെ എതിർക്കും. ഭരണഘടനപ്രകാരം സാമ്പത്തികസംവരണം നടപ്പാക്കാൻ കഴിയില്ല. ഇപ്പോഴത്തെ നിലപാടുമായി സർക്കാർ മുന്നോട്ട് പോയാൽ കോടതിയിൽ ചോദ്യം ചെയ്യും.
സംവരണ നയത്തിലൊഴികെ സംസ്ഥാന സർക്കാറിെൻറ പല നിലപാടുകളോടും യോജിപ്പാണ്. മൈക്രോഫിനാൻസ് നടത്തിപ്പിൽ ചില എസ്.എൻ.ഡി.പി യൂനിയനുകൾക്ക് വീഴ്ചപറ്റിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണ്. ചെങ്ങന്നൂരിൽ മൂന്ന് മുന്നണികളും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.