സർക്കാരിനെതിരെ മുൻ സോളാർ അന്വേഷണ സംഘം
text_fieldsതിരുവനന്തപുരം/കോട്ടയം: സോളാര്‍ കമീഷന് റിപ്പോര്‍ട്ടിെൻറ പേരില്‍ തങ്ങൾക്കെതിരെ നടപടിയെടുത്ത സര്‍ക്കാര്‍ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് കേസന്വേഷിച്ച പ്രത്യേകസംഘത്തിലെ കൂടുതൽ പൊലീസുദ്യോഗസ്ഥർ രംഗത്ത്. റിപ്പോർട്ടിൽ ആരോപണ വിധേയരായ എസ്.പിമാരും ഡിവൈ.എസ്.പിമാരും അതൃപ്തി അറിയിച്ച് അടുത്തദിവസങ്ങളിൽ സർക്കാറിന് കത്തുനൽകും.
സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പി എ. പദ്മകുമാർ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്കും കത്ത് നൽകി. അന്വേഷണ സംഘത്തലവൻ ഡി.ജി.പി എ. ഹേമചന്ദ്രൻ ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകിയതിനു പിന്നാലെയാണ് കേസിലെ മുഖ്യപ്രതി സരിത നായരെ കൊച്ചി റേഞ്ച് െഎ.ജിയായിരിക്കെ 2013ൽ ആദ്യം അറസ്റ്റ് ചെയ്യാൻ വഴിയൊരുക്കിയ പദ്മകുമാറും രംഗത്തുവന്നത്.
നാല് പേജുള്ള കത്തിൽ എ.ഡി.ജി.പി പദ്മകുമാർ നിരപരാധിത്വം വ്യക്തമാക്കുന്നു. തനിക്കെതിരെ സരിത നായർ ആരോപണം ഉന്നയിച്ചത് വ്യക്തിവിരോധം തീർക്കാനാണെന്നും നിയമ പോരാട്ടത്തിലൂടെ നേരിടുമെന്നും കത്തിലുണ്ട്. തെൻറ പേര് കമീഷൻ പരാമർശിച്ചിട്ടില്ല. എന്നാൽ, അന്വേഷണഭാഗമായി ചില നിരീക്ഷണങ്ങൾ മാത്രം നടത്തി. ഇൗ സാഹചര്യത്തിൽ തനിക്കെതിരെ നടപടി ശരിയല്ല. മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രമിനൽ വകുപ്പുകൾ ചേർത്ത് കേസെടുക്കാനും മറ്റുമുള്ള നീക്കം തേേജാവധം ചെയ്യാനാണെന്നും അദ്ദേഹം ആരോപിച്ചു.
കത്തിനെക്കുറിച്ച് ചീഫ് സെക്രട്ടറിയോ ഡി.ജി.പിയോ പ്രതികരിച്ചിട്ടില്ല. സോളാർ റിപ്പോർട്ടിെൻറ പശ്ചാത്തലത്തിൽ തൃശൂർ പൊലീസ് അക്കാദമി ഡയറക്ടറായിരുന്ന പദ്മകുമാറിനെ മാർക്കറ്റ് ഫെഡ് എം.ഡിയാക്കി തരംതാഴ്ത്തിയിരുന്നു. ഹേമചന്ദ്രനെ കെ.എസ്.ആർ.ടി.സി എം.ഡിയായും തരംതാഴ്ത്തി.
അന്വേഷണസംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും കമീഷൻ നിലപാട് ചോദ്യം ചെയ്ത് ഉടൻ കത്ത് നൽകും. മാസങ്ങൾക്കു മുമ്പ് കമീഷെൻറ മുൻവിധിയെക്കുറിച്ച് ഇൗ ഉദ്യോഗസ്ഥർ ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു.
കമീഷൻ റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനമാക്കി തങ്ങളുടെ ഭാഗം കേൾക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ േകസെടുക്കാനും സ്ഥലംമാറ്റം ഉൾപ്പെടെ നടപടികൾ സ്വീകരിച്ചതും സേനയുടെ മനോവീര്യം കെടുത്തുമെന്ന് കാണിച്ചാണ് ഡി.ജി.പിക്കും ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും കത്തയക്കാന്‍ ഉദ്യോഗസ്ഥർ ഒരുങ്ങുന്നത്. കേസന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതിെൻറ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്ന് കാണിച്ചാണ് എ. ഹേമചന്ദ്രന് ആഭ്യന്തര സെക്രട്ടറിക്കും പൊലീസ് മേധാവിക്കും കത്ത് നൽകിയിയത്. സോളാര്‍ കമീഷനുമായി എതിരഭിപ്രായങ്ങള്‍ ഉണ്ടായിരുന്നെന്ന് അദ്ദേഹം പരസ്യമായി പ്രതികരിച്ചു. കാര്യങ്ങള്‍ സമയത്തുതന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. എന്നാൽ, അതൃപ്തി അറിയിച്ചു എന്നത് ശരിയല്ല. തുടരന്വേഷണം നടത്തുന്ന കാര്യം കമീഷനില്‍ രേഖാമൂലം അറിയിച്ചിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണ സംഘാംഗങ്ങളുടെ പക്ഷം കേള്‍ക്കാതെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനാണ് മന്ത്രിസഭ ശിപാര്‍ശ ചെയ്തത്.
സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച മുന്‍ സംഘത്തിെൻറ വീഴ്ചകളും വീണ്ടും അന്വേഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പുതിയ അന്വേഷണ സംഘത്തിെൻറ ഉത്തരവ് വരാനിരിക്കെയാണ് മുന്‍ അന്വേഷണ സംഘത്തിെൻറ നിര്‍ണായകനീക്കം. സോളാർ റിപ്പോർട്ട് ഉൾപ്പെടെ ലഭ്യമാക്കുകയെന്ന ആവശ്യവുമായി ഉദ്യോഗസ്ഥർ നിയമനടപടികൾ സ്വീകരിക്കാനുള്ള സാധ്യതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.