ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരരുതെന്ന് ആഗ്രഹിക്കുന്നവരിൽ രാഷ്ട്രീയക്കാരുമുണ്ട് -ശോഭ സുരേന്ദ്രൻ
text_fieldsതൃശൂർ: സിനിമ മേഖലയിൽ നിലനിൽക്കുന്ന ദുഷ്പ്രവണതകളെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മുഴുവൻ വിവരങ്ങളും പുറത്തുവിടാൻ സർക്കാർ തയാറാകണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിവെച്ച സർക്കാർ ചെയ്തത് അക്ഷന്തവ്യമായ തെറ്റാണ്. സിനിമരംഗത്തുള്ളവർ മാത്രമല്ല രാഷ്ട്രീയ രംഗത്തുള്ളവരും റിപ്പോർട്ട് പുറത്തുവരരുതെന്ന് ആഗ്രഹിക്കുന്നവരിലുണ്ട്.
വിവരാവകാശ കമീഷണർ തന്റേടത്തോടെ നിലപാട് എടുത്തതിനാലാണ് റിപ്പോർട്ട് ഭാഗികമായെങ്കിലും പുറത്തുവന്നത്. ഭരണഘടനയെ വെല്ലുവിളിച്ച് പ്രവർത്തിക്കുന്ന സാംസ്കാരിക മന്ത്രിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കണം. ഇടതുപക്ഷവുമായി അടുപ്പം പുലർത്തുന്ന നിരവധി സംഘടനകളാണ് സിനിമമേഖലയിൽ പ്രവർത്തിക്കുന്നത്. എന്നാൽ, ഇവരൊന്നും അഭിപ്രായം പറയാൻപോലും തയാറാകുന്നില്ല.
ആര് മൊഴി നൽകിയെന്നതല്ല, ആർക്കെതിരെ മൊഴി നൽകിയെന്നതാണ് പ്രധാനം. ഇക്കാര്യങ്ങളാണ് പുറത്തുവരേണ്ടത്. കുറ്റക്കാര്‍ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ സർക്കാർ തയാറാകണമെന്നും ശോഭ സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.