കെ. മുരളീധരന് മറുപടി കൊടുക്കണമെന്നുണ്ട്; എന്നാൽ അദ്ദേഹത്തെ മുരളീജി എന്ന് വിളിക്കേണ്ട സാഹചര്യമുണ്ടായാലോ -പ്രതികരണവുമായി ശോഭ സുരേന്ദ്രൻ
text_fieldsആലപ്പുഴ: കെ. മുരളീധരന് കൂടി ബി.ജെ.പിയിലേക്ക് കടന്നുവരാൻ സാധിക്കുന്ന രീതിയിലുള്ള സാഹചര്യമാണ് ഇന്ത്യൻ ജനാധിപത്യത്തിൽ നിലനിൽക്കുന്നതെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. കുറച്ചുനാൾ കഴിഞ്ഞാൽ മുരളീജി എന്ന് വിളിക്കേണ്ട സാഹചര്യമുണ്ടായാലോ എന്നുകരുതിയാണ് അദ്ദേഹത്തിന്
ശക്തമായ രീതിയിൽ മറുപടി നൽകാത്തതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ. ബി.ജെ.പിക്ക് കൂടുതൽ രാശിയുള്ള ദിവസമാണിന്ന്. കാരണം ഡൽഹിയിൽ ഒരു ചർച്ച നടക്കാൻ പോവുകയാണ്. പെട്ടെന്ന് സംഭവിച്ച കാര്യമല്ല ഇത്. ഒരു സഹോദരി കൂടി ഞങ്ങളുടെ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നുവെന്ന ശുഭവാർത്ത കേട്ടാണ് ആലപ്പുഴയിലെത്തിയത്.-ശോഭ പറഞ്ഞു.
ബി.ജെ.പിയിൽ ചേരാനൊരുങ്ങുന്ന പത്മജയുമായി ഇനിയൊരു ബന്ധവുമില്ലെന്നാണ് കെ. മുരളീധരൻ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ മറ്റൊരു പാർട്ടി രൂപീകരിച്ച സമയത്ത് എതിർപ്പു പ്രകടിപ്പിച്ച മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞത്. സ്വന്തം അച്ഛനാണെന്ന് പറയാൻ പോലും ലജ്ജ തോന്നുന്നുവെന്നാണ്. മുരളീധരൻ സ്വന്തം അച്ഛൻ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പേര് വിലകുറച്ച് കാണിച്ച എത്രയോ സംഭവങ്ങളുണ്ടെന്നും ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
പത്മജയുടെ തീരുമാനത്തോട് അച്ഛെൻറ ആത്മാവ് പൊറുക്കില്ലെന്നും ഇനി സഹോദരിയെന്ന ബന്ധം പോലും അവരോടില്ലെന്നുമാണ് മുരളീധരൻ പറഞ്ഞത്. അതേസമയം, മടുത്തിട്ടാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുന്നത് എന്നായിരുന്നു പത്മജയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.