ശോഭയുടെ മരണം ക്രൈംബ്രാഞ്ചിന്
text_fieldsമാനന്തവാടി: പയ്യമ്പള്ളി കുറുക്കന്മൂല കോളനിയിലെ ആദിവാസി സ്ത്രീ ശോഭയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ശോഭയുടെ അമ്മയുടെ പരാതിപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ശോഭയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കാണിച്ച് അമ്മ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
മരണത്തിനു പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഊരുസമിതിയുടെ നേതൃത്വത്തില്‍ ശോഭയുടെ വീടിനു സമീപം കഴിഞ്ഞ 10 മാസത്തോളമായി സത്യഗ്രഹസമരം നടന്നുവരുകയാണ്.
2020 ഫെബ്രുവരി മൂന്നിന് പുലർച്ചയാണ് ശോഭയുടെ മൃതദേഹം വയലില്‍ കണ്ടെത്തിയത്. അതേസമയം, വയലില്‍ മാനുകള്‍ക്ക് വെച്ച ഇലക്ട്രിക് കമ്പിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ചെന്നാണ് പൊലീസ് ഭാഷ്യം.
പണപ്പിരിവ് നടത്തിയെന്ന കേസ് വ്യാജം –ഊരുസമിതി
കല്പറ്റ: ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് പണപ്പിരിവ് നടത്തിയെന്ന കേസ് വ്യാജപരാതിയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് കുറുക്കന്മൂല ഊരുസിമിതി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ദുരൂഹസാഹചര്യത്തില്‍ മരിച്ച പയ്യമ്പള്ളി കുറുക്കന്മൂല ആദിവാസി ഊരിലെ ശോഭയുടെ കേസ് നടത്തിപ്പിനും മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി നടത്തുന്ന സമരത്തിനുള്ള സാമ്പത്തിക പിന്തുണക്കുമാണ് പിരിവ് നടത്തിയത്.
എന്നാൽ, ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് പോരാട്ടം എന്ന സംഘടനക്കുവേണ്ടി പണപ്പിരിവ് നടത്തുന്നുവെന്ന് ആരോപിച്ച് ഗ്രാമപഞ്ചായത്ത് അംഗം വിപിന്‍ വേണുഗോപാല്‍ എന്നയാളാണ് വ്യാജ പരാതി നല്‍കിയത്. കേസ് നടത്തിപ്പിനായി പയ്യമ്പള്ളിയിലെ വ്യാപാരസ്ഥാപനങ്ങളിലും മറ്റും പിരിവ് നടത്തിയിരുന്നു. എന്നാല്‍, നിര്‍ബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ പണം സ്വീകരിച്ചിട്ടില്ല. പിരിവിലൂടെ ലഭിച്ച 2060 രൂപ സമരത്തിനുവേണ്ടി നോട്ടീസ് അടിക്കാനും മറ്റുമാണ് വിനിയോഗിച്ചത്. പണപ്പിരിവുമായി പോരാട്ടം സംഘടനക്കോ സംഘടനയുടെ ജനറല്‍ കണ്‍വീനര്‍ ഷാേൻറാലാലിനോ ബന്ധമില്ലെന്ന് ഊരുസമിതി കണ്‍വീനര്‍ കെ.ജെ. സിന്ധു വ്യക്തമാക്കി.
വൈദ്യുതിവേലിയില്‍ തട്ടി ഷോക്കേറ്റാണ് ശോഭ മരിച്ചതെന്ന പൊലീസ് ഭാഷ്യം വിശ്വസനീയമല്ലെന്നും പൊലീസ് പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നുംതന്നെ നടത്തിയില്ലെന്നും ശോഭയുടെ കുടുംബം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ശോഭയുടെ അമ്മ അമ്മിണി, സഹോദരിമാരായ ശാന്ത, ഷീബ, പോരാട്ടം ജനറല്‍ കണ്‍വീനര്‍ ഷാേൻറാലാല് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.