സാമൂഹിക അകലം പാലിക്കാൻ മറന്ന് ജനം കൈവിട്ടുപോയാൽ അപകടമെന്ന് ആരോഗ്യവകുപ്പ്
text_fieldsപാലക്കാട്: സാമൂഹിക അകലം പാലിക്കാൻ മറന്ന് ജനം, കൈവിട്ടുപോയാൽ അപകടമെന്ന് ആരോഗ്യവകുപ്പ്. കോവിഡിനെ മാറ്റിനിർത്താൻ ഏറ്റവും ആദ്യംവേണ്ടത് സാമൂഹിക അകലാണ്. ലോക്ഡൗണിൽ ഇളവ് വരുത്തിയപ്പോൾ ജനങ്ങളും നിയന്ത്രണം മറക്കുകയാണ്. കടകളിലും പൊതുസ്ഥലങ്ങളിലും പൊതുവാഹനങ്ങളിലും തിരക്കുകൾ ദൃശ്യമാണ്. പ്രതിഷേധ പരിപാടികൾക്ക് ഒരുമിച്ചുകൂടുന്നവരും പരിധി കടക്കുകയാണ്. മത്സ്യ, മാംസ മാർക്കറ്റുകളിലും പച്ചക്കറി ചന്തകളിലും ആൾ തിരക്ക് കൂടിവരികയാണ്. ഹോട്ടലുകളിലും പചരക്ക് കടകളിലും നിയന്ത്രണങ്ങൾ കുറഞ്ഞിട്ടുണ്ട്. വാഹനഗതാഗതം കുറവായതിനാൽ ബസുകളിൽ നല്ല തിരക്കാണ്. രാവിലെയും വൈകീട്ടും പല ബസുകളിലും നിന്നാണ് യാത്ര.
സിവിൽ സ്റ്റേഷനിലെ ചില സർക്കാർ ഒാഫിസുകളിലും ആളുകൾ കൂടുന്നുണ്ട്. മാസ്ക് താഴ്ത്തി വളരെ അടുത്തുനിന്ന് സംസാരിക്കുന്നവർ പതിവുകാഴ്ചകളാണ്. കൈകഴുകലും സാനിറ്റൈസർ ഉപയോഗവും കുറവ്. കലക്ടറേറ്റ് പടിക്കലിലെ സമര പരിപാടികൾക്ക് ആളുകൾ കൂടിവരുന്നത് പൊലീസിന് തലവേദനയായിട്ടുണ്ട്. സംഘാടകരുടെ മുന്നറിയിപ്പുകൾ അവഗണിച്ചാണ് പ്രവർത്തകർ മണിക്കൂറുകളോളം കൂടിനിൽക്കുന്നത്. സാമൂഹിക അകലം മറന്നാൽ സാമൂഹിക വ്യാപനമായിക്കും ഫലമെന്നും ഇത് വലിയ ആപത്തിലേക്ക് നയിക്കുമെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.