മോദിയെ വിചാരണ ചെയ്ത് എ.െഎ.സി.സി സോഷ്യൽ മീഡിയ കാമ്പയിൻ
text_fieldsതിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാറിെൻറ മൂന്നുവർഷത്തെ പ്രവർത്തനത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ വിചാരണ ചെയ്യുന്ന എ.െഎ.സി.സിയുടെ കാമ്പയിന് സംസ്ഥാനത്തും തുടക്കം. വലിയ പ്രഖ്യാപനങ്ങൾ നടത്തി അധികാരത്തിൽ വന്ന മോദി സർക്കാർ രാജ്യത്തെ സാമ്പത്തിക ഘടനയെ തകർത്തെന്നും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ വിവിധ പരിപാടികൾ നടത്തുമെന്നും എ.െഎ.സി.സി സോഷ്യൽ മീഡിയ ഇൻ ചാർജ് ദിവ്യ സ്പന്ദനയും ശശി തരൂർ എം.പിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
യു.പി.എ സർക്കാറിെൻറ കാലത്ത് സാമ്പത്തിക വളർച്ചയിൽ വൻ കുതിപ്പ് നടത്തിയ രാജ്യം ഇപ്പോൾ പിന്നോട്ട് നടക്കുകയാണ്. നോട്ട് നിരോധനം ജി.ഡി.പി നിരക്ക് കുറയാൻ ഇടയാക്കി. തൊഴിലില്ലായ്മയും പട്ടിണിയും കർഷക സമരവും മുെമ്പങ്ങുമില്ലാത്ത വിധം വ്യാപകമായി. മേക്ക് ഇൻ ഇന്ത്യയെന്നത് പരസ്യവാചകമായി ഒതുങ്ങി. യു.പി.എ സർക്കാറിെൻറ വിവിധ പദ്ധതികൾ പേരുമാറ്റിയതാണ് ആകക്കൂടി നടന്നത്. സാമ്പത്തികമേഖലയിൽ രാജ്യം കണ്ട ഏറ്റവും വലിയ തകർച്ചയാണ് നേരിടാൻ പോകുന്നതെന്ന് കേന്ദ്രസർക്കാർതന്നെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. എണ്ണവില കുറക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ ഒന്നും ചെയ്യുന്നില്ല. ഗംഗാ ശുദ്ധീകരണം പോലുള്ള പ്രഖ്യാപനവും വെറും തട്ടിപ്പാണെന്നും ഇരുവരും പറഞ്ഞു.
കേന്ദ്ര സർക്കാറിെനതിരെ ദേശീയമാധ്യമങ്ങളെല്ലാം ഒറ്റക്കെട്ടായി മൗനം പാലിക്കുകയാണെന്നും യാഥാർഥ്യം പുറത്തുവരണമെന്ന നിലക്കാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങാൻ തീരുമാനിച്ചതെന്നും കന്നട നടി കൂടിയായ ദിവ്യ സ്പന്ദന കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.