സാമൂഹിക മാധ്യമങ്ങളിൽ അടക്കം സർക്കാർ ജീവനക്കാർക്ക് നിയന്ത്രണം; നയങ്ങളെ വിമർശിച്ചാൽ നടപടി
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് സാമൂഹിക മാധ്യമങ്ങളിലടക്കം നിയന്ത്രണം. അനുമതിവാങ്ങാതെ സർക്കാർ നയങ്ങളെക്കുറിച്ച് അഭിപ്രായം പറയാനും പാടില്ല. ദൃശ്യ-ശ്രവ്യമാധ്യമങ്ങളിലൂടെയും സർക്കാർ നയങ്ങളെയും നടപടികളെയും കുറിച്ച് മുൻകൂർ അനുമതിവാങ്ങാതെ അഭിപ്രായപ്രകടനം നടത്തുന്നതിനും വിലക്കുണ്ട്. ചട്ടലംഘനം നടത്തുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇതുസംബന്ധിച്ച സർക്കുലറിൽ പറയുന്നു.ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തുന്നതായി ശ്രദ്ധയിൽപെടുകയോ പരാതിലഭിക്കുകയോ ചെയ്താൽ കർശനനടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് നിർദേശം നൽകി. ചട്ടലംഘനം ഗുരുതരവീഴ്ചയായി കണക്കാക്കും.
1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (എ) പ്രകാരം സർക്കാർ നയത്തെയോ നടപടിയെയോകുറിച്ച് എഴുത്തിലൂടെയോ സംഭാഷണത്തിലൂടെയോ പൊതുജനമധ്യത്തിലോ അസോസിയേഷനിലോ സംഘത്തിലോ ചർച്ചചെയ്യാനോ വിമർശിക്കാനോ പാടില്ല. ഇതനുസരിച്ചാണ് ഇപ്പോഴെത്ത നടപടി. സമാനമായ ഉത്തരവ് മുൻസർക്കാറിെൻറ കാലത്തും സർക്കാർ പുറത്തിറക്കിയിരുന്നു. അന്ന് വിവാദത്തെ തുടർന്ന് ഇത് മരവിപ്പിക്കുകയും വിശദമായി പരിശോധിക്കാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനോട് നിർദേശിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.