വീട്ടമ്മയെ അപകീർത്തിപ്പെടുത്തൽ; മൂന്നുപേർ അറസ്റ്റിൽ
text_fieldsകൊട്ടിയം: സമൂഹമാധ്യമങ്ങളിലൂടെ വീട്ടമ്മക്കെതിരെ അപകീർത്തികരമായ രീതിയിൽ ചിത്രീകരണം നടത്തി പ്രചരിപ്പിച്ച സംഭ വത്തിൽ മൂന്നുപേരെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് താന്നിമുക്ക് തെക്കേ കുന്നത്ത് വീട്ടിൽ ബാൾസൻ, ഡി. വൈ.എഫ്.ഐ വലിയവിള യൂനിറ്റ് സെക്രട്ടറി മയ്യനാട് കാരിക്കുഴി പുതുവയൽ പുത്തൻവീട്ടിൽ ശ്യാം, താന്നിമുക്ക് സൂസന്ത ഭവനിൽ ബൈജു എന്നിവരാണ് അറസ്റ്റിലായത്.
ബാൾസെൻറ നിർദേശപ്രകാരം വീട്ടമ്മയെ അപമാനിക്കുന്ന വിധത്തിലുള്ള പോസ്റ്റ് തയാറാക്കിയത് ശ്യാമാണ്. ഇത് വിവിധ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കുറ്റത്തിനാണ് ബൈജുവിനെ അറസ്റ്റ് ചെയ്തത്.
യുവതിയുടെ ചിത്രം ഉപയോഗിച്ച് അപകീർത്തികരമായ രീതിയിൽ ചിത്രീകരണം നടത്തി ഫേസ്ബുക്ക്, വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. യുവതി സൈബർസെല്ലിനടക്കം നൽകിയ പരാതിയിലാണ് കൊട്ടിയം പൊലീസ് കേസെടുത്ത് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.