സംഘടനകളില്ലാത്ത ഹർത്താലുകൾ അരാജകത്വം സൃഷ്ടിക്കുന്നു - കോടിയേരി
text_fieldsആലുവ : സോഷ്യൽ മീഡിയയിലൂടെയുള്ള ഹർത്താൽ ആഹ്വാനങ്ങൾ നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംഘടനകളില്ലാത്ത സമരങ്ങൾ അംഗീകരിക്കാനാകില്ല . കഠ് വ സംഭവത്തിൽ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകണം. ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇത്തരം പ്രശ്നങ്ങളുടെ പേരിൽ ചിലർ വർഗ്ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു. ഇത്തരം സങ്കുചിത താൽപര്യങ്ങളിൽ സി.പി.എം സംഘടനകൾ പെട്ട് പോകരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
കസ്റ്റഡി മരണങ്ങൾ സി.പി.എം അംഗീകരിക്കില്ല. ഇത്തരക്കാർക്ക് കേരള പോലീസ് സേനയിൽ സ്ഥാനമില്ല. കേരളത്തിൽ പൊതുവേ കസ്റ്റഡി മരണം കുറവാണ്. ഇത്തരം സംഭവങ്ങളിൽ ഉത്തരവാദികൾക്കെതിരെ മാതൃകാപരമായ നടപടി വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എസ്.പിയെ തീരുമാനിക്കേണ്ടത് തീരുമാനിക്കേണ്ടത് പ്രതിപക്ഷമല്ലെന്നും ശ്രീജിത്തിന്‍റെ കസ്റ്റഡിമരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി കോടിയേരി പറഞ്ഞു. പരാതികളുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കാം.
എന്നാൽ കേസിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ചോദ്യങ്ങളിൽ നിന്നും സംസ്ഥാന സെക്രട്ടറി ഒഴിഞ്ഞുമാറി. കേസിലെ മൊഴികളുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് അറിയില്ല. അതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ് കോടതി കയറാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.