പല വാട്സ്ആപ് ഗ്രൂപ്പുകളും നിലച്ചു, അഡ്മിൻമാർ കൂട്ടരാജിയിലും
text_fieldsതിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹർത്താലിെൻറ മറവിൽ നടന്ന അക്രമങ്ങളുടെ പേരിൽ വാട്സ്ആപ് ഗ്രൂപ്പുകളുടെ പരിശോധന പൊലീസ് കർശനമാക്കിയതോടെ പല ഗ്രൂപ്പുകളും നിലച്ചു, മിക്ക അഡ്മിൻമാരും സ്ഥാനം ഉപേക്ഷിച്ച് ഗ്രൂപ് തന്നെ വിട്ടിരിക്കുകയാണ്. ഗ്രൂപ്പുകൾ സംബന്ധിച്ച് ഹൈടെക്സെൽ നടത്തിവരുന്ന പരിശോധനയിലാണ് ഇത്തരം കാര്യങ്ങൾ ശ്രദ്ധേയിൽപ്പെട്ടത്.
ഡിലീറ്റ് ചെയ്ത ഗ്രൂപ്പുകൾ വഴി വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെേട്ടായെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കാസർകോട്, തൃശൂർ, മലപ്പുറം ജില്ലകളിലാണ് കൂടുതലായി വാട്സ്ആപ് ഗ്രൂപ്പുകളുള്ളതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത്തരം ഗ്രൂപ്പുകളിലൂടെ ഹർത്താലിന് ആഹ്വാനം ചെയ്തുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ച് വരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
ഹർത്താൽ സന്ദേശം ഗ്രൂപ്പിൽനിന്ന് വ്യക്തികൾക്കും മറ്റ് ഗ്രൂപ്പുകൾക്കും അയച്ച ചിലരെ ഹൈടെക് സെൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഹർത്താൽ ആഹ്വാനം ചെയ്തുള്ള സന്ദേശങ്ങളുടെ ഉറവിടം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. സന്ദേശം ഫോർവേഡ് ചെയ്തതുമായി ബന്ധപ്പെട്ട് പത്തിലധികം പേരെ തിരിച്ചിഞ്ഞിട്ടുമുണ്ട്. ഇവരിൽ പലരുമായി ബന്ധപ്പെെട്ടങ്കിലും ലഭിച്ച സന്ദേശം ഫോർവേഡ് ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന മറുപടിയാണത്രേ ലഭിച്ചത്.
സേന്ദശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിെൻറ ഭാഗമായാണ് ഗ്രൂപ്പുകളുടെ അഡ്മിൻമാരെ ചോദ്യം ചെയ്യുന്ന നടപടികൾ പൊലീസ് ആരംഭിച്ചത്. ഗ്രൂപ്പിലുടെ പ്രചരിക്കുന്ന സന്ദേശങ്ങളുടെ ഉത്തരവാദികൾ അഡ്മിൻമാരാകുമെന്ന മുന്നറിയിപ്പിെൻറ പശ്ചാത്തലത്തിലാണിത്. വർഗീയ സ്പർധ വളർത്തുന്ന സന്ദേശങ്ങൾ ഹർത്താലിന് ശേഷവും ചില വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ്.
സന്ദേശം പങ്കുവെച്ച ഗ്രൂപ്പിനെ രക്ഷിക്കാൻ നീക്കം
മലപ്പുറം: ഹർത്താൽ ആഹ്വാനം വാട്സ്ആപ് വഴി പ്രചരിപ്പിച്ചവരിൽ എല്ലാ വിഭാഗങ്ങളിലും ഉൾപ്പെട്ടവരുണ്ടെന്ന് പൊലീസ്. സംസ്ഥാന പൊലീസിെൻറ തിരുവനന്തപുരം ഹൈടെക് സെല്ലിെൻറ മേൽനോട്ടത്തിൽ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
തിരുവനന്തപുരം ആറ്റിങ്ങലിലെ ഇത്തരമൊരു ഗ്രൂപ്പിൽപ്പെട്ട അഡ്മിൻ ഉൾപ്പെടെയുള്ളവരെ പെരിന്തൽമണ്ണ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. വാട്സ്ആപ് സന്ദേശം പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹർത്താൽ ആഹ്വാനം ഇവർ സ്വന്തം ഗ്രൂപ്പിലും മറ്റ് ഗ്രൂപ്പുകളിലേക്കും പങ്കുവെച്ചതായി കണ്ടെത്തിയത്. ഇവരുെട രാഷ്ട്രീയബന്ധം വ്യക്തമായിട്ടില്ലെങ്കിലും കസ്റ്റഡിയിലുള്ളവരെ വിട്ടയക്കാൻ സമ്മർദമുള്ളതായി സൂചനയുണ്ട്.
മറ്റ് വാട്സ്ആപ് അഡ്മിൻമാെര ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും പലർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യുേമ്പാഴാണ് തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രൂപ്പിനെ രക്ഷിക്കാൻ ഉന്നതതലത്തിൽ നീക്കം നടക്കുന്നത്. ഇതര വിഭാഗങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നത് ഹർത്താൽ, തീവ്രവാദ സംഘടനകളുടെ സൃഷ്ടിയാണെന്ന വാദത്തിെൻറ മുനയൊടിക്കുമെന്ന് പൊലീസ് കരുതുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പ് നിർദേശപ്രകാരമാണ് ഹർത്താൽ അനുകൂലികൾക്കെതിരെ വ്യാപകമായി പോക്സോ ചുമത്തുന്നെതന്നും സൂചനയുണ്ട്. കുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുക്കുന്നത്.
മുൻകൂർ ജാമ്യം തേടി എട്ടുപേർ ഹൈകോടതിയിൽ
കൊച്ചി: വാട്സ്ആപ്പ് പ്രചാരണത്തിലൂെട നടത്തിയ ഹർത്താലിനെ തുടർന്ന് ഉണ്ടായ അക്രമസംഭവങ്ങളിൽ പ്രതികളായ എട്ടുപേർ മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ. പാലക്കാട് പുതുനഗരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നുമുതൽ എട്ടുവരെ പ്രതികളായ മുഹമ്മദ് അൻസാരി, സുൽഫിക്കർ അലി, ഫിറോസ് ഖാൻ, സിക്കന്ദർ ബാഷ, ഖാജ ഹുസൈൻ, നജിമുദ്ദീൻ, സിറാജുദ്ദീൻ, മുഹമ്മദലി എന്നിവരാണ് മുൻകൂർ ജാമ്യ ഹരജി നൽകിയിരിക്കുന്നത്.
ഇൗ മാസം 16ലെ സ്വയംപ്രഖ്യാപിത ഹർത്താലിെൻറ ഭാഗമായി രാവിലെ 11.15ഒാടെ തിരിച്ചറിയാവുന്ന 750ഒാളം പേർക്കൊപ്പം പുതുനഗരം കവലയിൽ ഗതാഗത തടസ്സമുണ്ടാക്കുകയും ബി.ജെ.പിയുടെ കൊടി നശിപ്പിക്കാൻ ശ്രമിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തുവെന്നാണ് ഇവർക്കെതിരായ കേസ്. പൊലീസിനെ ആക്രമിച്ചതിനാണ് ജാമ്യമില്ല വകുപ്പ് ചേർത്ത് കേസെടുത്തത്.
നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അന്യായമായി സംഘം ചേരൽ, കലാപമുണ്ടാക്കാനും മതസ്പർധയുണ്ടാക്കാനും ശ്രമിക്കൽ, പൊതു പ്രവർത്തകരുടെ കർത്തവ്യം തടയുകയും ആക്രമിക്കുകയും ചെയ്യൽ, പൊതുനിരത്തിൽ തടസ്സമുണ്ടാക്കൽ, അന്യായമായി റോഡിൽ തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കശ്മീരിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് ഹരജിയിൽ പറയുന്നു.
കുറ്റപത്രത്തിൽ ആേരാപിക്കുന്ന പൊലീസിനെ ആക്രമിക്കൽ എന്ന സംഭവം ഉണ്ടായിട്ടില്ല. നിയമവിരുദ്ധമായി സംഘംചേർന്നുവെന്ന ആരോപണം ശരിയല്ല. രാഷ്ട്രീയ വൈരാഗ്യത്തിെൻറ പേരിൽ നിരപരാധികളായ തങ്ങളെ കേസിൽ അനാവശ്യമായി ഉൾപ്പെടുത്തിയിരിക്കുകയാെണന്നും ഹരജിയിൽ ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.