കണ്ണൂർ കൊലപാതകം അനുസ്മരിക്കാൻ പോലും സമയമില്ല; മുഖ്യമന്ത്രിക്കെതിരെ വിമർശനം
text_fieldsതിരുവനന്തപുരം: 'മാണിക്യ മലർ' ഗാനം വിവാദത്തിൽ പ്രതികരണവുമായി എത്തിയ മുഖ്യമന്ത്രി പിണാറായി വിജയന് സോഷ്യൽമീഡിയയിൽ കനത്ത വിമർശനം. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിൻറെ കൊലപാതകത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരണം നടത്താത്തതാണ് വിമർശനത്തിനിടയാക്കിയത്.
ഗാനത്തിനെതിരായ അസഹിഷ്ണുത ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ പറ്റില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു പാട്ടിന്റെ കാര്യത്തിൽ എഴുതാനും പറയാനും മുഖ്യമന്ത്രിക്ക് സമയമുണ്ടെന്നും സ്വന്തം നാട്ടിൽ അതി ക്രൂരമായി ഒരു യുവാവിനെ കൊല ചെയ്തിട്ടും അതേകുറിച്ച് ഒരക്ഷരം പറയാൻ പിണറായി തയ്യാറായില്ലെന്നാണ് വിമർശനം. കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം അടക്കമുള്ളവർ മുഖ്യമന്ത്രിക്കെതിരെ ഈ ആരോപണം ഏറ്റുപിടിച്ച് രംഗത്തെത്തുകയും ചെയ്തു. മാണിക്യമലരായ പൂവിയേക്കുറിച്ച് ആവിഷ്ക്കാര സ്വാതന്ത്ര്യ ഗീർവാണം മുഴക്കുന്ന അഡാറ് കാപട്യക്കാരനാണ് മുഖ്യമന്ത്രിയെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
'ജുനൈദിൻെറ കുടുംബത്തെ കാണാൻ ഡൽഹിയിൽ പോയ അങ്ങ് ശുഹൈബിന്റെ കുടുംബത്തെ കാണാൻ കണ്ണൂർ വരെ പോകണം' എന്നും ചിലർ ഉപദേശിക്കുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സൈക്കോളജിക്കൽ മൂവാണ് മുഖ്യമന്ത്രിയുടേതെന്നും ചിലർ വിമർശിച്ചു. നഴ്സുമാരുടെ സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയും അഭിപ്രായമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.