1000 രൂപക്ക് വിഡിയോ, 300 രൂപക്ക് 100 പേർക്ക് ശബ്ദസന്ദേശം
text_fieldsകൊച്ചി: ഒരു പോസ്റ്ററിന് 350 രൂപ, വിഡിയോക്ക് 1000 മുതൽ 1500 വരെ, 300 രൂപ നൽകിയാൽ നൂറുപേർക്ക് വോയിസ് മെസേജ്... ഈ സേവനം തെരഞ്ഞെടുപ്പ് കഴിയും വരെ മാത്രം.
കോവിഡ് കാലത്തെ വോട്ട് അഭ്യർഥനക്ക് ആൾക്കൂട്ടം തടസ്സമാകുമ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുകയാണ് സോഷ്യൽ മീഡിയ സ്റ്റാർട്ടപ് സംഘങ്ങൾ. സ്ഥാനാർഥിയുടെ അവകാശവാദങ്ങളടങ്ങിയ പോസ്റ്റുകൾ സമൂഹി മാധ്യമങ്ങളിലൂെട വോട്ടർമാരിലേക്ക് എത്തിക്കും. കൃത്യമായി എത്ര ആളുകളിലേക്ക് സന്ദേശം എത്തിയെന്നതടക്കം കണക്കുകൾ നിരത്തിയാണ് പ്രവർത്തനം.
സ്ഥാനാർഥികളുടെ ശബ്ദത്തിൽതന്നെ വോട്ട് അഭ്യർഥിച്ചുള്ള പോസ്റ്ററുകൾ, വിഡിയോകൾ, ഓട്ടോമാറ്റിക് വോയിസ് കോൾ, എസ്.എം.എസുകൾ, സ്റ്റാറ്റസ് വിഡിയോകൾ, പാരഡി ഗാനങ്ങൾ തുടങ്ങിയവ തയാറാക്കി വോട്ടർമാരിലെത്തിക്കും. സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് പരിചയമില്ലാത്ത സ്ഥാനാർഥികൾക്ക് പഠിപ്പിച്ചുകൊടുക്കുന്നവരുമുണ്ട്.
പ്രധാന മുന്നണികളുടെയടക്കം സ്ഥാനാർഥികൾ സമീപിച്ചിട്ടുണ്ട്. ചട്ടലംഘനമില്ലാതെ പ്രചാരണം നടത്താൻ ഫേസ്ബുക്കിെൻറ പ്രത്യേക അനുമതി വാങ്ങിയാണ് സ്റ്റാർട്ടപ് പ്രവർത്തനം. പഞ്ചായത്ത് വാർഡുകളിൽ പ്രചാരണ തുക 25000 രൂപയിൽ കവിയരുതെന്ന് നിർദേശമുള്ളതിനാൽ സ്ഥാനാർഥികൾക്കായി പ്രത്യേക സ്കീമുകളുമുണ്ട്. പോസ്റ്റുകൾ സ്ഥാനാർഥിയുടെ പ്രവർത്തന മണ്ഡലത്തിൽ ദൃശ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ ഫേസ്ബുക്കിലെ ഡെമോഗ്രാഫി ഓപ്ഷൻ ഉപയോഗപ്പെടുത്തുന്നു.
ചട്ടങ്ങൾ പാലിച്ച് മാത്രമാണ് പ്രവർത്തനമെന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും തിരുവല്ല േകന്ദ്രീകരിച്ചുള്ള സ്റ്റാർട്ടപ് കമ്പനി സൈനെഫോയുടെ മാനേജിങ് ഡയറക്ടർ സുമിത് വർഗീസ് 'മാധ്യമ'ത്തോട് പറഞ്ഞു. പഞ്ചായത്തുകളിലെ സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ സമീപിച്ചത്. ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ളവർ വരും ദിവസങ്ങളിലെത്തും.
വീടുവീടാന്തരം കയറിയിറങ്ങി വിതരണം ചെയ്യുന്ന വോട്ടേഴ്സ് സ്ലിപ്പും ഡിജിറ്റലാകുന്നു. ഫോട്ടോയും ചിഹ്നവും സഹിതം സ്ഥാനാർഥിക്ക് എത്തിച്ചുനൽകാൻ സ്റ്റാർട്ടപ് കമ്പനികളാണ് രംഗത്തിറങ്ങിയത്. പഞ്ചായത്ത് വാർഡിൽ ബൂത്തിന് 1000 രൂപയും കോർപറേഷൻ ഡിവിഷനിൽ ബൂത്തിന് 800 രൂപയുമാണ് മുടക്കേണ്ടത്. ഏത് വാർഡ്, അല്ലെങ്കിൽ ഏത് ഡിവിഷൻ എന്ന് മാത്രം പറഞ്ഞാൽ വോട്ടർമാരുടെ പേരും വോട്ടർ നമ്പറും ഉൾപ്പെടെ എത്തിക്കാമെന്നാണ് വാഗ്ദാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.