'നോട്ട്നിരോധനത്തോടെ കുഴൽപ്പണം ഇല്ലാതെയാവും'; സുരേന്ദ്രെൻറ പഴയ നിലപാടുകൾ ഓർത്തെടുത്ത് സമൂഹമാധ്യമങ്ങൾ
text_fieldsകണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുമായി സഹകരിക്കാൻ സി.കെ. ജാനുവിന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയതായുള്ള ആരോപണത്തിന് പിന്നാലെ മുൻ നിലപാടുകൾ ഓർമിപ്പിച്ച് സമൂഹമാധ്യമങ്ങൾ. നോട്ടുനിരോധന കാലത്ത് കേന്ദ്രസർക്കാർ നടപടിയെ ന്യായീകരിക്കാനായി സുരേന്ദ്രൻ ഉന്നയിച്ച പ്രധാന വാദം കള്ളപ്പണം പിടികൂടാൻ ആണെന്നായിരുന്നു.
ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിക്കാൻ കഴിയാത്തവരാണ് നോട്ടുനിരോധനത്തെ എതിർക്കുന്നവരെന്നും സഹകരണ ബാങ്കിൽ മുഴുവൻ കള്ളപ്പണമാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിന് പുറമേ കുഴൽപ്പണം അടക്കമുള്ളമവയുടെ വരവ് നോട്ട് നിരോധനത്തോടെ അവസാനിച്ചെന്നും ബി.ജെ.പി നേതാക്കൾ പലപ്പോഴായി ഉന്നയിച്ചിരുന്നു. എന്നാൽ കുഴൽപ്പണക്കേസ് അടക്കമുള്ള ആരോപണങ്ങൾ ബി.ജെ.പി നേതാക്കളിലേക്ക് നീണ്ടതോടെ ബി.ജെ.പിയെ പ്രതിനോധത്തിലാക്കിയിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ. പെട്രോൾ വില നിരന്തരം വർധിക്കുന്നതിനിടെ നോട്ട് നിരോധനത്തിെൻറ ഭാഗമായി പെട്രോൾ 50 രൂപക്ക് ലഭിക്കുമെന്ന സുരേന്ദ്രെൻറ പഴയ പ്രസ്താവനയും ചർച്ചയായിരുന്നു.
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി താമര ചിഹ്നത്തിലാണ് ജാനു ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയത്. ആദ്യം പത്ത് കോടിയാണ് ജാനു ആവശ്യപ്പെട്ടത്. ഇത് നിരാകരിച്ച സുരേന്ദ്രൻ തിരുരവനന്തപുരത്ത് വെച്ച് പിന്നീട് പത്ത് ലക്ഷം സി.കെ. ജാനുവിന് നൽകുകയായിരുന്നുവെന്നും ജാനു നയിച്ച ജനാധിപത്യ രാഷട്രീയ പാർട്ടിയുടെ സംസ്ഥാന ട്രഷററായ പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോർഡും പുറത്ത് വന്നിട്ടുണ്ട്.
ഇതേ തുടർന്ന് സംസ്ഥാനത്ത് അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ പരിപാടികളിലും പങ്കാളിയാകാമെന്ന് ജാനു സമ്മതിച്ചു. സി.കെ. ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചത് കുഴൽപ്പണമായിരുന്നുവെന്ന് സംശയിക്കുന്നതായും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.