തൊണ്ടയിൽ മീൻമുള്ള്: സുരേഷ് ഗോപിയെ ട്രോളി സാമൂഹിക മാധ്യമങ്ങൾ
text_fieldsതൃശൂർ: തീരദേശ റോഡ് ഷോക്കിടെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച തൃശൂരിലെ എൻ.ഡി.എ സ്ഥാ നാർഥി സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീൻ മുള്ള് തറച്ചെന്നും റോഡ് ഷോ നിർത്തിവെച്ച് ത ൃശൂരിലെത്തി ഡോക്ടറെ കണ്ടെന്നും ട്രോളർമാർ. എന്നാൽ ഇത് കുപ്രചാരണം മാത്രമാണെന്ന് എൻ.ഡി.എ ക്യാമ്പ്.
ബുധനാഴ്ച ഉച്ച മുതൽ സുരേഷ് ഗോപിയുടെ തൊണ്ടയിലെ മീൻ മുള്ളാണ് തെരഞ്ഞെടുപ്പ് പ്രചാരണ വിശേഷങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്.‘മോദി അണ്ണാക്കിലേക്ക് 15 ലക്ഷം തള്ളിത്തരാമെന്ന് പറഞ്ഞോ’ എന്ന സുരേഷ് ഗോപിയുടെ പ്രസംഗം ഉദ്ധരിച്ചാണ് ട്രോൾ പ്രവാഹം വന്നത്. ‘ഒടുവിൽ അണ്ണാക്കിൽ മുള്ള് തള്ളി’ എന്നായിരുന്നു കളിയാക്കൽ.
ഇതിെൻറ യാഥാർഥ്യം വിശദീകരിക്കാൻ ബി.ജെ.പി ക്യാമ്പുകൾ ആദ്യ ഘട്ടത്തിൽ തയാറാകാതിരുന്നത് സംശയം വ്യാപിക്കാൻ ഇടയാക്കി. പിന്നീട്, സുരേഷ് ഗോപിയുടെ മേക്കപ്പ് മാനാണ് മുള്ള് തറച്ചത് എന്ന് ചില കേന്ദ്രങ്ങളിൽനിന്ന് മറുപടി വന്നു.
അതേസമയം, അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും റോഡ് ഷോ നിർത്തിയിട്ടില്ലെന്നും ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു. വൈകീട്ട് തൃശൂരിൽ സിനിമ പ്രവർത്തകർ പങ്കെടുത്ത സുഹൃദ് സംഗമത്തിൽ സുരേഷ് ഗോപി പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് മുള്ള് പ്രചാരണം കളവാണെന്ന് സ്ഥാപിക്കാൻ ബി.ജെ.പി കേന്ദ്രങ്ങൾ ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.