അനർഹർ പണം തട്ടുന്നു; സാമൂഹിക സുരക്ഷ പെൻഷന് ബയോമെട്രിക് വിവര ശേഖരണം
text_fieldsതൃശൂർ: അനർഹർ പണം പറ്റുന്നത് തടയാൻ സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക് ബ യോമെട്രിക് വിവര ശേഖരണം (ബയോമെട്രിക് മസ്റ്ററിങ്) നിർബന്ധമാക്കി സർക്കാർ ഉത്ത രവിറക്കി. മസ്റ്ററിങിന് ‘ജീവൻ രേഖ’ എന്ന സോഫ്റ്റ്വെയർ തയാറായി. അക്ഷയ കേന്ദ്രങ് ങളിലൂടെ സൗജന്യമായി വിവരങ്ങൾ കൈമാറാം. ഇക്കാര്യം എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാരെ യും അറിയിക്കാൻ ആവശ്യപ്പെട്ട് ഡെപ്യൂട്ടി സെക്രട്ടറി സർക്കുലർ പുറപ്പെടുവിച്ചു. മസ്റ്ററിങ് നടത്താത്തവർക്ക് അടുത്ത ഗഡു മുതൽ പെൻഷനില്ല.
അനർഹർ സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്നുവെന്ന സംശയത്തിെൻറ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ കരകുളം പഞ്ചായത്തിൽ കഴിഞ്ഞ ജൂൺ 26 മുതൽ നടത്തിയ പൈലറ്റ് സർവേയിലെ കണ്ടെത്തലാണ് ഇത്തരമൊരു നടപടിക്ക് സർക്കാറിനെ പ്രേരിപ്പിച്ചത്. ഗുണഭോക്താവ് മരിച്ച ശേഷവും പെൻഷൻ അനുവദിച്ച 338 കേസാണ് കരകുളം പഞ്ചായത്തിൽ മാത്രം കണ്ടെത്തിയത്. അതായത്; ആകെ ഗുണേഭാക്താക്കളിൽ അഞ്ച് ശതമാനവും മരിച്ച ശേഷവും പെൻഷൻ പറ്റുന്നുണ്ടെന്നായിരുന്നു കണ്ടെത്തൽ.
സംസ്ഥാനത്ത് 46,89,419 പേരാണ് സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്നത്. ഇതിെൻറ അഞ്ച് ശതമാനം 2,34,470 പേർ വരും. കരകുളം സർേവ ഫലംവെച്ച് കണക്കാക്കുേമ്പാൾ ഇത്രയും അനർഹർക്ക് പെൻഷൻ നൽകാൻ മാസം 29 കോടി രൂപ വേണം. ഇത് തടയാനാണ് മസ്റ്ററിങ് ഏർപ്പെടുത്തുന്നതെന്ന് ഡെപ്യൂട്ടി സെക്രട്ടറി ഒ.ബി. സുരേഷ് കുമാർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലെ ഗുണഭോക്താക്കൾക്കും ക്ഷേമബോർഡ് ഗുണഭോക്താക്കൾക്കും ബുധനാഴ്ചതന്നെ മസ്റ്ററിങ് തുടങ്ങി. ഈമാസം 30 വരെ തുടരും.
പഞ്ചായത്തുകളിൽ 18 മുതൽ 30 വരെയാണ് സമയം. കിടപ്പ് രോഗികൾക്ക് അടുത്തമാസം ഒന്ന് മുതൽ അഞ്ച് വരെ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ഇത്തരക്കാരുടെ വിവരം കുടുംബാംഗം ഈമാസം 29നകം തദ്ദേശ സ്ഥാപന സെക്രട്ടറിയെയും സെക്രട്ടറി 30ന് ബന്ധപ്പെട്ട അക്ഷയ കേന്ദ്രത്തെയും അറിയിക്കണം. അക്ഷയയിൽ മസ്റ്ററിങ് ഫീസ് സർക്കാർ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.