സാമൂഹിക സേവനമാണ് പള്ളിയിൽ ഭജനമിരിക്കുന്നതിെനക്കാൾ മഹത്തരം
text_fieldsപ്രവാചകാനുയായി അബ്ദുല്ലാഹിബ്നു അബ്ബാസ് മദീന പള്ളിയിൽ ഭജനമിരിക്കുകയാണ്. ഒരാൾ പള്ളിയിൽ കടന്നു കണ്ണോടിച്ചു. ഇബ്നു അബ്ബാസിനെ കണ്ടതോടെ നിരാശനായി ഒരിടത്ത് ഇരുന്നു. ഇബ്നുഅബ്ബാസ് ചോദിച്ചു: ‘എന്താണ് നിെൻറ മുഖത്തൊരു വല്ലായ്മ’? ‘ഒരാൾക്ക് ഒരു കടം തീർക്കാനുണ്ട്. ഇപ്പോൾ അതു നൽകാൻ കഴിയില്ല. അയാളോട് താങ്കൾ സംസാരിച്ചാൽ സമയം നീട്ടിക്കിട്ടും. അതിനു താങ്കളെ കാണാനാണ് വന്നത്’’ അയാൾ പറഞ്ഞു. ‘അതിനെന്തിന് ദുഃഖിക്കണം. ഞാൻ അയാളോട് സംസാരിക്കാം’. അദ്ദേഹം പള്ളിയിൽ നിന്നിറങ്ങി.
വിശുദ്ധ റമദാനിലെ അവസാന പത്തിൽ മസ്ജിദുന്നബവിയിൽ ഇഅ്തികാഫിലിരുന്ന് ഖുർആൻ പാരായണം ചെയ്യുന്നത് മാറ്റിവെച്ച് അദ്ദേഹം ഇറങ്ങിയേപ്പാൾ ആ സാധുമനുഷ്യൻ അത്ഭുതപ്പെട്ടു. ‘താങ്കൾ ചെയ്തുകൊണ്ടിരുന്ന പുണ്യപ്രവൃത്തി മറന്നോ’? അയാൾ ചോദിച്ചപ്പോൾ ഇബ്നു അബ്ബാസ്, പ്രവാചകൻ മുഹമ്മദ് നബിയുടെ അന്ത്യവിശ്രമസ്ഥലമായ റൗദാ ശരീഫിെൻറ നേരെ ചൂണ്ടി പറഞ്ഞു: ‘‘അടുത്ത കാലംവരെ നമ്മോടൊപ്പമുണ്ടായിരുന്ന, ഇൗ ഖബ്റിൽ അന്തിയുറങ്ങുന്ന നബി പറഞ്ഞു: ‘‘ഒരു സേഹാദരെൻറ ആവശ്യനിർവഹണത്തിനായി അവെൻറ കൂടെ ഒരാൾ ഇറങ്ങി നടന്നാൽ എെൻറ പള്ളിയിൽ രണ്ടു മാസം ഇഅ്തികാഫ് ഇരിക്കുന്നതിെനക്കാൾ പ്രതിഫലം അവന് ലഭിക്കും’’. ഇൗ സംഭവം മറ്റൊരിടത്ത് ഉദ്ധരിച്ച ചരിത്രത്തിൽ ഇപ്രകാരം ചേർത്തുപറഞ്ഞതായി കാണുന്നു. ‘ആ വ്യക്തിയുടെ ആഗ്രഹം സാധിച്ചെടുക്കാൻ കഴിഞ്ഞാൽ അതിന് ഇറങ്ങിനടന്ന് സഹായിച്ചവൻ ഉമ്മ പ്രസവിച്ച നാളിലെ പവിത്രത രേഖപ്പെടുത്തുന്നതാണ്. ഇൗ ശ്രമത്തിനിടെ സഹായിയായി ഇറങ്ങിത്തിരിച്ചവൻ മരണപ്പെട്ടാൽ വിചാരണ കൂടാതെ അവൻ സ്വർഗത്തിൽ പ്രവേശിക്കും’’.
സമൂഹത്തിലെ ദുർബലവിഭാഗത്തിനു വേണ്ടി ചെയ്യുന്ന പ്രവർത്തനം വിശ്വാസിയെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നു. നോമ്പിലൂടെ ഇല്ലാത്തവെൻറ വിഷമം ഉൾക്കൊള്ളാൻ കഴിയണം. പുണ്യം വർധിപ്പിക്കാനായി അടിക്കടി ഉംറയും ഹജ്ജും നിർവഹിക്കാൻ വെമ്പൽകൊള്ളുന്നവർ ഒരു കാര്യം ശ്രദ്ധിക്കണം; ഹജ്ജും ഉംറയും ചെയ്തവർക്ക് നിരുപാധികം സ്വർഗം നൽകുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. പുണ്യം നിറഞ്ഞ ഹജ്ജും ഉംറയും സ്വർഗം നേടാൻ പര്യാപ്തമാണ്. ഇൗ കർമം പുണ്യകരമാകാൻ രണ്ട് ഉപാധികളുണ്ട്. ഒന്ന്, നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ നിർവഹിക്കുക. രണ്ട്, കർമങ്ങൾ യഥാവിധി നിർവഹിക്കുക. അവിടെയും ഒന്നാംസ്ഥാനം കൽപിച്ചിരിക്കുന്നത് സേവന പ്രവർത്തനത്തിനാണ്. തന്നാൽ കഴിയുന്ന സഹായം സമൂഹത്തിന് ചെയ്യുക മനുഷ്യ ജീവിതത്തിൽ അതിപ്രധാനമാണ്.
ദാനം ചെയ്യാൻ സമ്പത്ത് ഇല്ലാത്തവൻ അധ്വാനം ദാനം ചെയ്യെട്ട എന്നാണ് നബി പഠിപ്പിച്ചത്. ജാതി മത ഭേദമന്യേ മനുഷ്യകുലത്തിനഖിലവും സകല ജീവജാലങ്ങൾക്കും നന്മ ചെയ്യാനുള്ള മനസ്സാണ് ഒരു മനുഷ്യനെ നാഥനിലേക്ക് അടുപ്പിക്കുന്നത്. ഇൗ സ്നേഹവും സഹിഷ്ണുതയുമാണ് ഇസ്ലാമിെൻറ സവിശേഷത. ഖുർആൻ അധ്യായം 28-77ൽ വ്യക്തമാക്കുന്നു: ‘‘അല്ലാഹു നിനക്ക് നൽകിയതിലൂടെ പരലോക വിജയം തേടുക. െഎഹിക ജീവിതത്തിലെ നിെൻറ ഒാഹരി വിസ്മരിക്കയുമരുത്. അല്ലാഹു നിനക്ക് നന്മ ചെയ്തപോലെ നീ നന്മ ചെയ്യുക. നീ ഭൂമിയിൽ കുഴപ്പത്തിന് തുനിയരുത്. കുഴപ്പക്കാരെ നാഥൻ ഇഷ്ടപ്പെടുന്നില്ല’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.