വ്രതത്തിെൻറ സാമൂഹികതലം
text_fieldsജീവിതത്തിെൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവനും സ്വന്തം സമ്പാദ്യത്തിെൻറ വ്യാപ്തി നിർണയിക്കാൻ കഴിയാത്തവിധം സാമ്പത്തികശേഷിയുള്ളവനും ഒരുപോലെ വിശപ്പിെൻറ വിളി അനുഭവിക്കുന്ന കാലമാണ് പുണ്യ റമദാൻ. ആത്മാവിനെപോലെ മാനസിക^ശാരീരിക സംശുദ്ധീകരണത്തിനാവശ്യമായ ഒരനുഷ്ഠാനമാണ് വ്രതം. പുണ്യങ്ങളും നന്മകളും കൊയ്തെടുക്കാനുള്ള അസുലഭാവസരമാണിത്. അനുഗ്രഹത്തിെൻറ കവാടങ്ങൾ മലർക്കെ തുറന്നും തിന്മയുടെ വഴികളിൽ വിലക്കേർപ്പെടുത്തിയും റമദാനിനെ സാർഥകമായി ഉപയോഗപ്പെടുത്താൻ സ്രഷ്ടാവ് തന്നെ സാഹചര്യമൊരുക്കുകയാണ്. റമദാൻ ആഗതമായാൽ സ്വർഗകവാടങ്ങൾ തുറക്കപ്പെടുകയും നരകവാതിലുകൾ അടയ്ക്കപ്പെടുകയും പിശാചുക്കൾക്ക് വിലങ്ങുവെക്കപ്പെടുകയും ചെയ്യും എന്നാണ് പ്രവാചക തിരുമേനി പഠിപ്പിച്ചത്.
വ്രതം ഇതര ആരാധനാരീതികളിൽനിന്ന് ഏറെ ഭിന്നവും സവിശേഷതകൾ നിറഞ്ഞതുമാണ്. വ്രതത്തിെൻറ ഗോപ്യാവസ്ഥ തന്നെയാണ് അതിെൻറ സുപ്രധാനമായ സവിശേഷത. കേവലം ജാടകൾക്കുവേണ്ടിയോ മറ്റുള്ളവരെ കാണിക്കാനോ നിർവഹിക്കാൻ കഴിയുന്ന ആരാധനയല്ല വ്രതം. അത് അല്ലാഹുവും അവെൻറ അടിമയും മാത്രമറിയുന്ന അതീവ രഹസ്യമായ ഒരു ആരാധനയാണ്. അതുകൊണ്ടുതന്നെയാണ് അല്ലാഹു പറഞ്ഞത്, ‘‘നോമ്പ് എനിക്കുള്ളതാണ്. അതിന് ഞാനാണ് പ്രതിഫലം നൽകുക. കാരണം അവെൻറ ആഹാരവും വികാരവും എനിക്കുവേണ്ടി അവൻ മാറ്റിവെക്കുകയാണ്.’’
വിനയം, സ്നേഹം, അനുസരണ, സഹനശീലം തുടങ്ങി വ്യക്തിതല^സാമൂഹികപ്രാധാന്യമുള്ള ഒട്ടുമിക്ക സ്വഭാവഗുണങ്ങളുടെയും ഉറവിടമായ ഭക്തിയുടെ രൂപവത്കരണമാണ് നോമ്പിെൻറ അകക്കാമ്പായി ഖുർആൻ വിലയിരുത്തുന്നത്.
ആത്മീയവും മാനസികവുമായ വളർച്ചയിൽ കവിഞ്ഞ് ശാരീരികവും സാമൂഹികവുമായ തലങ്ങളിലേക്കുകൂടി വ്യാപിച്ചുകിടക്കുന്ന ഗുണഫലങ്ങളും നോമ്പിലുണ്ട്. വ്രതത്തിെൻറ ആരോഗ്യവശം ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. രൂപഭാവങ്ങളിൽ അന്തരമുണ്ടെങ്കിലും നിരാഹാര ഉപവാസ മുറകൾ പഥ്യമായി അനുവർത്തിക്കുന്നവരാണ് ശാസ്ത്രജ്ഞരിൽ പലരും. ആയുർവേദവും അജീർണത്തിനും മറ്റും നോമ്പിനെ ഒരു ചികിത്സാരീതിയായിതന്നെ കാണുന്നുണ്ട്. പ്രാചീന ഗ്രീക്ക് ചിന്തകരായ ഹിപ്പോക്രാറ്റസും പൈതഗോറസും തങ്ങളുടെ അനുയായികളെ വ്രതമനുഷ്ഠിക്കാൻ പ്രേരിപ്പിച്ചിരുന്നു. കാലപ്പഴക്കംചെന്ന പല രോഗങ്ങളും ചികിത്സിക്കാൻ നോമ്പ് സഹായകമാവുമെന്ന് ആയുർവേദം അനുശാസിക്കുന്നു. 1971 ഒക്ടോബറിൽ ഡൽഹിയിൽ സംഘടിപ്പിക്കപ്പെട്ട ആയുർവേദ സെമിനാർ ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘‘വ്രതമനുഷ്ഠിക്കുന്നത് വാതരോഗങ്ങൾക്ക് ഫലപ്രദമാണ്. ആരോഗ്യത്തിന് ഒൗഷധംപോലെ പ്രധാനമാണ് വ്രതം. പേശികൾക്കും കലകൾക്കുമുള്ള വേദനകൾക്കും മരവിപ്പിനും വ്രതമനുഷ്ഠിക്കുന്നത് ഗുണകരമാണ്.ആഴ്ചയിലൊരിക്കലെങ്കിലും ഉപവസിച്ചാൽ ശരീരത്തിലെ ഉച്ഛിഷ്ടങ്ങൾ ഇല്ലാതാവും.’’
സാമൂഹികതലത്തിൽ വ്രതത്തിെൻറ സ്വാധീനം ഏറെ വലുതാണ്. പാവപ്പെട്ടവരനുഭവിക്കുന്ന വിശപ്പിെൻറ തീക്ഷ്ണത അനുഭവിക്കാനും അതുൾക്കൊണ്ട് പൂർവോപരി സഹായിക്കാനുമുള്ള പ്രേചാദനം സമ്പന്നവിഭാഗത്തിന് വ്രതംമൂലം ലഭിക്കുന്നു. അമിതാഗ്രഹങ്ങൾ അടക്കിനിർത്താനുള്ള വേളയാണ് റമദാൻ. വാക്കിലും നോക്കിലും നടപ്പിലും ഇരിപ്പിലും ചിരിയിലും ചിന്തയിലും നിയന്ത്രണംപാലിക്കേണ്ട കാലം. ആഹാരത്തിലും സമ്പത്ത് ചെലവാക്കുന്നതിലും മിതത്വം പാലിക്കേണ്ട സന്ദർഭം. സമസൃഷ്ടി ബന്ധവും സാഹോദര്യവും കുടുംബബന്ധവും ഉൗട്ടിയുറപ്പിക്കേണ്ട മാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.