സാമൂഹികസുരക്ഷാപെൻഷൻ വാങ്ങുന്നതിൽ സർക്കാർ ജീവനക്കാരും
text_fieldsതിരുവനന്തപുരം: ദുർബലരും സമൂഹത്തിൽ പ്രയാസം നേരിടുന്നവരുമാ യ ജനവിഭാഗങ്ങൾക്ക് നൽകുന്ന സാമൂഹികസുരക്ഷാപെൻഷൻ തട്ടിപ്പറ ിച്ച് സർക്കാർ ജീവനക്കാരും പെൻഷൻകാരും. നിരവധി പേർ അനധികൃതമാ യി സാമൂഹിക പെൻഷൻ വാങ്ങുന്നതായി പരിശോധനയിൽ കണ്ടെത്തി. പാവപ്പെ ട്ടവെൻറ പിച്ചച്ചട്ടിയിൽ ൈകയിട്ടുവാരുന്നവർക്കെതിരെ വകുപ്പുതല അച്ചടക്കനടപടിക്കും പണം തിരിച്ചുപിടിക്കാനും സർക്കാർ തീരുമാനിച്ചു.
2000 രൂപയിൽ താഴെ എക്സ്ഗ്രേഷ്യാ കുടുംബ പെൻഷൻ വാങ്ങുന്നവർക്ക് സാമൂഹികസുരക്ഷാ പെൻഷന് അർഹതയുണ്ട്.
കൈപ്പറ്റിയ തുക സ്വമേധയാ തിരിച്ചടച്ചാൽ െവബ്സൈറ്റായ സേവനയിൽ ഇതിനായി ക്രമീകരിച്ച കോളത്തിൽ വിശദവിവരങ്ങൾ രേഖപ്പെടുത്തണം. കുടുംബ പെൻഷൻകാരും അനർഹമായി വാങ്ങിയ സാമൂഹിക പെൻഷൻ തുക തിരിച്ചടക്കണം.
നിലവിൽ സർക്കാർ സർവിസിലുള്ളവർ തുക സ്വമേധയാ തിരിച്ചടച്ചില്ലെങ്കിൽ ശമ്പളത്തിൽനിന്ന് തിരിച്ചുപിടിക്കും. വകുപ്പ് മേധാവികളെ തുകയുടെ വിവരം അറിയിക്കുകയും സ്പാർക്ക് വഴി ശമ്പളത്തിൽനിന്ന് കുറവ് വരുത്തി സർക്കാറിലേക്ക് അടക്കുകയും വേണം. സർവിസ്-കുടുംബ പെൻഷൻകാർ വാങ്ങിയ അനർഹ പെൻഷൻ തുക സ്വമേധയാ തിരിച്ചടച്ചില്ലെങ്കിൽ പെൻഷനിൽ കുറവ് ചെയ്ത് തിരിച്ചുപിടിക്കാൻ ട്രഷറി ഡയറക്ടർക്ക് ധനവകുപ്പ് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.