വന്യ മൃഗങ്ങൾക്കും ഭീഷണിയായി ശീതള പാനീയ കുപ്പികൾ
text_fieldsശബരിമല: ഉപയോഗിച്ച ശീതള പാനീയങ്ങളുടെ കുപ്പികൾ പമ്പ - സന്നിധാനം ശരണ പാതയിലും സന്നിധാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുമായി കുമിഞ്ഞു കൂടുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. സന്നിധാനത്തടക്കം വിറ്റഴിക്കുന്ന പാനീയങ്ങളുടെ ചില്ലു കുപ്പികളാണ് കുമിഞ്ഞു കൂടുന്നത്.
ശീതളപാനീയങ്ങൾ ഉപയോഗിച്ച ശേഷം കടകളുടെ സമീപവും വനത്തിലേക്കും വലിച്ചെറിയുകയണ്. ഇത്തരത്തില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പല ഭാഗങ്ങളിലും വലിയ കൂനയായി കിടക്കുകയാണ്. ഇതിനെതിരെ വനം വകുപ്പ് രംഗത്ത് എത്തിയിട്ടുണ്ട്. ആന അടക്കം വന്യ മൃഗങ്ങളുടെ നാശത്തിന് ഈ കുപ്പികള്‍ വഴിയൊരുക്കുമെന്നാണ് വനം വകുപ്പ് പറയുന്നത്. തീർഥാടന കാലത്തിന് ശേഷം ആന അടക്കുമുള്ള വന്യമൃഗങ്ങള്‍ ഇവിടേക്ക് ഇറങ്ങും. കുപ്പികളില്‍ ചവിട്ടുമ്പോള്‍ കാലിലേക്ക് ചില്ലുകള്‍ തറച്ച് കയറി ഉണ്ടാവുന്ന മുറിവുകള്‍ വ്രണമായി മരണപ്പെടാനുള്ള സാധ്യതയുണ്ടെന്നും വനം വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ഇത്തരം കുപ്പികളിലെ ശീതളപാനീയ വില്‍പ്പനക്ക് തടയിടണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് അടക്കം കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തിൽ നടപടിയും സ്വീകരിക്കാൻ ദേവസ്വം ബോർഡ് അധികൃതർ തയാറായിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.