ജി.എസ്.ടിയുടെ പേരിൽ േസാഫ്റ്റ്വെയർ കമ്പനികൾ വ്യാപാരികളെ പിഴിയുന്നു
text_fieldsമലപ്പുറം: രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കിയതിെൻറ മറവിൽ സോഫ്റ്റ്വെയർ കമ്പനികൾ വ്യാപാരികളെ പിഴിയുന്നതായി വ്യാപക പരാതി. കടകളിൽ കമ്പ്യൂട്ടർ ബില്ലിങ് ഉപയോഗിക്കുന്നവരാണ് കമ്പനികളുടെ ചൂഷണത്തിനിരയാകുന്നത്. ജി.എസ്.ടി അനുസരിച്ച് ശനിയാഴ്ച മുതൽ ബില്ലിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. ഈ നിർബന്ധ സാഹചര്യം മുതലാക്കിയാണ് കമ്പനികൾ വ്യാപാരികളിൽ നിന്ന് വൻ തുക ഈടാക്കുന്നത്.
നിലവിലുള്ള സോഫ്റ്റ്വെയറുകളിൽ ചെറിയ മാറ്റം വരുത്തിയാൽ തന്നെ ജി.എസ്.ടിക്ക് അനുയോജ്യമാക്കാം. എന്നാൽ ഇതിെൻറ പേരിൽ 6000 രൂപ വരെ ഓരോ കടക്കാരനിൽ നിന്ന് ഈടാക്കിയവരുണ്ടെന്ന് വ്യാപാരികൾ പറയുന്നു. 8000 ഉപഭോക്താക്കളുള്ള സോഫ്റ്റ്വെയർ കമ്പനികൾ വരെ കേരളത്തിലുണ്ട്. ഈ രീതിയിൽ കോടികളാണ് കുറഞ്ഞ ദിവസത്തിനുള്ളിൽ ചില കമ്പനികൾ സമ്പാദിച്ചത്.
നിലവിലുള്ള സോഫ്റ്റ്വെയർ ജി.എസ്.ടിക്ക് അനുയോജ്യമായ മാറ്റങ്ങൾ വരുത്തി കമ്പനികളുടെ സൈറ്റിൽ അപ്ലോഡ് ചെയ്താൽ ഉപഭോക്താക്കൾക്ക് അത് ഡൗൺലോഡ് ചെയ്ത് ഒന്നോ രണ്ടോ മണിക്കൂറുകൾകൊണ്ട് ഉപയോഗിക്കാവുന്നതാണ്. ഇൻറർനെറ്റ് ഉപയോഗിക്കാത്ത കടകളിൽ മാത്രമാണ് കമ്പനി പ്രതിനിധികൾ നേരിട്ട് പോകേണ്ടി വരുന്നത്. ഇതിന് മാന്യമായ സർവിസ് ചാർജ് ഈടാക്കുന്നതിന് പകരമാണ് വൻതുക വ്യാപാരികളിൽ നിന്ന് വാങ്ങുന്നതെന്ന് സോഫ്റ്റ്വെയർ രംഗത്തെ വിദഗ്ധർ പറയുന്നു.
സോഫ്റ്റ്വെയർ പ്രോഗ്രാമിങുമായി ബന്ധപ്പെട്ട വ്യാപാരികളുടെ അജ്ഞതയാണ് ഇവർ ചൂഷണം ചെയ്യുന്നത്. അതേസമയം ചില സോഫ്റ്റ്വെയർ കമ്പനികൾ ഇടപാടുകാർക്ക് സൗജന്യമായും മിതമായ സർവിസ് ചാർജ് ഈടാക്കിയും ഈ സേവനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.