ഇരട്ടവോട്ട് പിടിക്കാൻ സോഫ്റ്റ്വെയർ; പരിശോധന ഇന്ന് പൂർത്തിയാക്കണം
text_fieldsതിരുവനന്തപുരം: ഇരട്ടവോട്ട് പരിശോധന സോഫ്റ്റ്െവയർ സഹായത്തോടെ നടത്താൻ തീരുമാനം. 140 മണ്ഡലങ്ങളിലും ഇരട്ട വോട്ടുകൾ പരിശോധിക്കും. ഇതിനായി ഇലക്ടറൽ രജിസ്ട്രേഷൻ ഒാഫിസർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപവത്കരിച്ച് വ്യാഴാഴ്ചക്കകം പരിശോധന പൂർത്തിയാക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ കലക്ടർമാർക്ക് നിർദേശം നൽകി. സമാന എൻട്രികൾ കണ്ടെത്തിയാൽ എയ്റോനെറ്റ്, ഡീ ഡ്യൂപ്ലിക്കേഷൻ സോഫ്റ്റ്വെയർ എന്നിവ ഉപയോഗിച്ച് സമഗ്രമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതാണ് പതിവ്.
എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ സമാന വോട്ടർമാരെ ഒഴിവാക്കുന്നതിനല്ല, വോട്ടർപട്ടികയിലേക്ക് തീർപ്പാക്കാനുള്ള അപേക്ഷകൾക്കാണ് മുൻഗണന നൽേകണ്ടതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശമുണ്ട്.
സമാനമെന്ന് ഉറപ്പിക്കുന്നതോ സംശയമുള്ളതോ ആയ വോട്ടർമാരുടെ വിവരങ്ങൾ എയ്റോനെറ്റ് സോഫ്റ്റ്വെയറിലെ 'ലോജിക്കൽ എറർ' സംവിധാനത്തിൽ പരിശോധിച്ച് ആവർത്തനമുള്ള വോട്ടർമാരുടെ പട്ടിക ബൂത്തുതലത്തിൽ തയാറാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.