മണ്ണിടിച്ചിൽ ഭീഷണി; മേൽമുറിയിലെ കുടുംബം ദുരിതത്തിൽ
text_fieldsപൊഴുതന: ഉരുൾപൊട്ടൽ ഭീഷണിയും വീടിെൻറ ശോച്യാവസ്ഥയുംമൂലം പ്രതിസന്ധികളുടെ ദുരിതക്കയത്തിൽ ഒരു കുടുംബം. പൊഴുതന പഞ്ചായത്തിലെ സേട്ട്ക്കുന്ന് മേൽമുറിയിൽ കുനിയിൽ ബാലൻ പണിക്കരും ഭാര്യ സതിയുമാണ് ദുരന്തഭൂമിയിൽനിന്നു മാറിത്താമസിക്കാൻ ഇടമില്ലാതെ ദുരിതം പേറുന്നത്. അച്ചൂരാനം വില്ലേജിൽ മേൽമുറിയിലെ അഞ്ചു സെൻറിൽ വർഷങ്ങൾക്കമുമ്പ് നിർമിച്ചതാണ് വീട്. രണ്ടു പെൺമക്കൾ വിവാഹം കഴിഞ്ഞുപോയതോടെ ഇവരെ സംരക്ഷിക്കാൻ ആളില്ല.
70 വയസ്സ് പിന്നിട്ടതോടെ ജോലിക്ക് പോവാൻ സാധിക്കുന്നില്ല. ഹൃദയസംബന്ധമായ രോഗം അലട്ടുന്ന ഭാര്യക്ക് മരുന്നുവാങ്ങാൻപോലും കഴിയുന്നില്ല. വീടിെൻറ കെട്ടുറപ്പുതന്നെ ഭീഷണിയിലാണ്.
ബി.പി.എൽ ആയ റേഷൻ കാർഡ് മാസങ്ങൾക്കുമുമ്പ് പുതുക്കിയപ്പോൾ എ.പി.എൽ ആയതുമൂലം റേഷൻ ആനുകൂല്യങ്ങളും ലഭിക്കാതായതായി ഇവർ പറഞ്ഞു. ശക്തമായ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന മേൽമുറി ഭാഗത്തുനിന്ന് പല കുടുംബങ്ങളെയും ഇതിനകം ഒഴിപ്പിെച്ചങ്കിലും ഇവരുടെ കാര്യത്തിൽ നടപടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.