മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകനെതിരെയും പരാതിയുമായി സരിത
text_fieldsതിരുവനന്തപുരം: സോളാര്‍ കേസിലെ രണ്ടാംപ്രതിയായ സരിത എസ്. നായര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പ്രമുഖവ്യക്തിയുടെ മകനെതിരേയും ആരോപണവുമായി രംഗത്ത്. നേതാവിെൻറ മകനുൾപ്പെട്ട മാഫിയ ബിസിനസിന് തന്നെ ഉപകരണമാക്കിയെന്നാണ് സരിതയുടെ വെളിപ്പെടുത്തൽ. പുതിയ ആരോപണവും കോൺഗ്രസിനെ കൂടുതൽ കുടുക്കുന്നതാണ്.
സോളാര്‍ കേസുമായി ബന്ധമില്ലാത്ത മറ്റ് ചില കാര്യങ്ങളിലാണ് അവര്‍ തന്നെ ഉപകരണമാക്കിയത്. ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സരിത പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തും. ഇതരസംസ്ഥാനത്തില്നിന്നുള്ളവരടക്കം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തെൻറബന്ധം ഉപയോഗിച്ച് പലര്‍ക്കും ഇന്ത്യക്ക് പുറത്തുനിന്നുപോലും നിക്ഷേപകരെ കണ്ടെത്തി നല്‍കുമായിരുന്നു.
അങ്ങനെ താന്‍ ഇതില്‍ കരുവാകുകയായിരുെന്നന്നും സരിത പറയുന്നു. ഇതുസംബന്ധിച്ച് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് പരാതിനൽകിയിരുന്നു. അതിെൻറ അടിസ്ഥാനത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണമാണ് നടന്നുവരുന്നത്. എന്നാൽ, ഇൗ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. സോളാർ കമീഷൻ റിപ്പോർട്ടിെൻറ പശ്ചാത്തലത്തിൽ ഇൗ കേസന്വേഷണത്തിനും ജീവൻ വെക്കുമെന്നാണറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.