തമിഴകത്ത് പിടിമുറക്കാൻ ഇനി സരിത നായരും
text_fieldsകന്യാകുമാരി: രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ച് സോളാർ കേസ് പ്രതി സരിത എസ്. നായർ. ആർ.കെ നഗർ എം.എൽ.എ ടി.ടി.വി ദിനകരൻ നേതൃത്വം നൽകുന്ന ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ എന്ന പാർട്ടിയിൽ ചേരാനാണ് സരിത താൽപര്യം പ്രകടിപ്പിച്ചത്.
ഈ വിഷയം പാർട്ടി നേതാവും എം.എൽ.എയുമായ കെ.ടി. പച്ചമാലിനെ സരിത നേരിൽ കണ്ട് അറിയിച്ചു. നാഗർകോവിൽ തമ്മത്തുകോണത്ത് വെച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്.
ദിനകരന്‍റെ പാർട്ടിയുമായി ചർച്ച നടത്തിയെന്നും രണ്ടാഴ്ചക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്നാട്ടിൽ കമ്പനി തുടങ്ങിയപ്പോൾ എതിർപ്പുമായി വന്ന കോൺഗ്രസുകാരെ ചെറുത്തത് ദിനകരൻ പാർട്ടിക്കാരാണെന്നും സരിത വ്യക്തമാക്കി.
എന്നാൽ, സരിതക്ക് പാർട്ടി അംഗത്വം നൽകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മുൻ മന്ത്രിയും കന്യാകുമാരി എം.എൽ.എയുമായ പച്ചമാൽ വ്യക്തമാക്കി. സരിതയുടെ താൽപര്യം പാർട്ടി നേതൃത്വത്തെ അറിയിക്കും. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം സ്വീകരിക്കുമെന്നും പച്ചമാൽ പറഞ്ഞു. ദിനകരൻ പക്ഷക്കാരാനായ പച്ചമാൽ പാർട്ടിയുടെ കന്യാകുമാരി ജില്ലാ സെക്രട്ടറിയാണ്.
കേരളാ-തമിഴ്നാട് അതിർത്തിയായ തക്കലയിൽ പേപ്പർ നിർമാണ യൂനിറ്റും വിൽപനശാലയും തുടങ്ങാൻ സരിത പദ്ധതിയിട്ടിരുന്നു. എന്നാൽ, പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തി. ഇത് മറികടക്കാനാണ് സരിത രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നതെന്നാണ് വിവരം.
വിവാദമായ സോളർ കേസിൽ ജാമ്യം ലഭിച്ച സരിത തമിഴ്നാട്ടിലെ ഒരു സോളാർ കമ്പനിയുടെ പ്രോജക്ട് മാനേജരായി പ്രവർത്തിച്ചു വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.