Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരാതി എഴുതി വാങ്ങി...

പരാതി എഴുതി വാങ്ങി കേസെടുക്കുന്നത് രാഷ്ട്രീയ പ്രേരിതം -യു.ഡി.എഫ്

text_fields
bookmark_border
പരാതി എഴുതി വാങ്ങി കേസെടുക്കുന്നത് രാഷ്ട്രീയ പ്രേരിതം -യു.ഡി.എഫ്
cancel

തിരുവനന്തപുരം: പരാതി എഴുതി വാങ്ങി കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. കേസെടുക്കാൻ സാധ്യമല്ലെന്ന് പറഞ്ഞ വിഷയത്തിലാണ് സർക്കാറിന്‍റെ നടപടിയെന്നും കൺവീനർ ചൂണ്ടിക്കാട്ടി.

ഉമ്മന്‍ചാണ്ടിക്കും കെ.സി. വേണുഗോപാലിനും എതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത നടപടി കേരള സര്‍ക്കാറിന്‍റെ രാഷ്ട്രീയ പകപോക്കലെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് എം.എം. ഹസന്‍. ശബരിമല പ്രശ്‌നത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനുളള സംസ്ഥാന സര്‍ക്കാറിന്‍റെ തന്ത്രത്തെ രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടും. പിണറായി സര്‍ക്കാറിന്‍റെ രാഷ്ട്രീയ പ്രതികാര നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും ഹസന്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm hassansolar casekerala newsmalayalam news
News Summary - solar case benny behanan MM Hassan -Kerala News
Next Story