സോളാർ പീഡനക്കേസ്: ഗണേഷ് കുമാറിന്‍റെ മൊഴിയെടുത്തു
text_fieldsതിരുവനന്തപുരം: സോളാർ പീഡനക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ മൊഴിയെടുത്തു. ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തുെവച്ചാണ് ഗണേഷ് കുമാറിന്‍റെ മൊഴി രേഖപ്പെടുത്തിയത്. തനിക്കുണ്ടായ പീഡനാനുഭവങ്ങൾ ഗണേഷ്കുമാറിനോട് പറഞ്ഞിട്ടുണ്ടെന്ന് പരാതിക്കാരി നേരേത്ത വ്യക്തമാക്കിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ഗണേഷ് കുമാറിന്‍റെ സാക്ഷിമൊഴി രേഖപ്പെടുത്തിയത്.
പരാതിക്കാരിയുമായുള്ള ബന്ധവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള വെളിപ്പെടുത്തലുകളെക്കുറിച്ചും സി.ബി.ഐ സംഘം ഗണേഷ് കുമാറിനോട് ചോദിച്ചറിഞ്ഞു. ഗണേഷിന്‍റെ പേഴ്സനൽ അസിസ്റ്റന്‍റായിരുന്ന പ്രദീപ് കോട്ടാത്തലെയയും സി.ബി.ഐ ചോദ്യം ചെയ്യും. ഒരാഴ്ചക്കകം ഹാജരാകാൻ ഇദ്ദേഹത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. കേസില്‍ ഹൈബി ഈഡൻ എം.പിയെ സി.ബി.ഐ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.
സോളാർ പീഡനക്കേസിൽ ആറ് കേസുകളാണ് സി.ബി.ഐ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സോളാർ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും പീഡിപ്പിെച്ചന്നാണ് പരാതിക്കാരിയുടെ ആരോപണം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ, ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി ഉൾപ്പെടെയുള്ളവരെ പ്രതിചേർത്താണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.