സോളാർ: നടപടി സാധ്യത ബാക്കിയാക്കി ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട്
text_fieldsകൊച്ചി: സരിതയുടെ കത്തിെൻറ അടിസ്ഥാനത്തിലുള്ള കമീഷൻ റിപ്പോർട്ടിലെ പരാമർശങ്ങളും ശിപാർശകളും കോടതി റദ്ദാക്കിയെങ്കിലും ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടിക്കുള്ള സാധ്യതകൾ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിൽ ഇനിയും ശേഷിക്കുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളിൽ മന്ത്രിമാരും രാഷ്ട്രീയക്കാരുമടക്കം ഉന്നതർക്കെതിരെ അന്വേഷണം നീളാതിരിക്കാൻ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നതടക്കമുള്ള കമീഷെൻറ ശക്തമായ കണ്ടെത്തലുകളിൽ തിരുത്തലുണ്ടായിട്ടില്ല.
തട്ടിപ്പിനിരയായവരെ സ്വാധീനിക്കാൻ മുഖ്യമന്ത്രിയും ഒാഫിസും മന്ത്രിമാരും അന്നത്തെ ചില കോൺഗ്രസ് എം.എൽ.എമാരും നേതാക്കളും പ്രതികളെ സഹായിെച്ചന്ന കണ്ടെത്തലും നിലനിൽക്കും. അഴിമതി നിരോധന നിയമപ്രകാരം സർക്കാറിന് നടപടിക്ക് ശിപാർശ ചെയ്യാവുന്ന ഘടകങ്ങൾ കമീഷൻ റിപ്പോർട്ടിൽ ശേഷിക്കുന്നുണ്ട്. അതേസമയം, ലൈംഗിക സംതൃപ്തി ലഭ്യമാക്കലും കൈക്കൂലിയാണെന്ന പരാമർശത്തിെൻറ അടിസ്ഥാനത്തിലുള്ള നടപടി ഇനി സാധ്യമാകില്ല. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലും നടപടി പറ്റില്ല. അതേസമയം, സരിത പൊലീസിന് നൽകുന്ന മൊഴികളുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമ കേസെടുക്കാൻ സർക്കാറിന് തടസ്സമുണ്ടാവുകയില്ല. മ്മന് ചാണ്ടിയും അദ്ദേഹത്തിെൻറ പേഴ്സനല്‍ സ്റ്റാഫും ഡല്‍ഹിയിലെ സഹായിയും തട്ടിപ്പ് നടത്താൻ പ്രതികളെ സഹായിെച്ചന്ന കണ്ടെത്തൽ കമീഷൻ നടത്തിയിട്ടുണ്ട്.
വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന് മുഹമ്മദ് തട്ടിപ്പിന് വേണ്ട സഹായങ്ങള്‍ നല്കി, െബന്നി ബഹനാന്, തമ്പാനൂര്‍ രവി എന്നിവര്‍ ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചു, മുന്‍ പൊലീസ് മേധാവി ബാലസുബ്രഹ്മണ്യം, ടി.പി. സെന്‍കുമാര്‍, എ.ഡി.ജി.പി ഹേമചന്ദ്രന്, ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്, ഡിവൈ.എസ്.പി പ്രസന്നന് നായര്‍ എന്നിവര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു, ഉമ്മൻ ചാണ്ടിയുടെ സ്റ്റാഫ് അംഗങ്ങളും അടുപ്പക്കാരുമായ ടെന്നി ജോപ്പന്, ജിക്കുമോന് ജേക്കബ്, സലിംരാജ്, തോമസ് കുരുവിള എന്നിവര്‍ക്ക് തട്ടിപ്പിൽ പങ്കാളിത്തമുണ്ട്, പ്രത്യേക അന്വേഷണസംഘം, പൊലീസ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം, അഴിമതി നടത്തിയെന്ന് തെളിവ് ലഭിച്ചവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസുകള്‍ എടുക്കണം, സോളാര്‍ കേസുകളില്‍ തുടരന്വേഷണം നടത്തണം തുടങ്ങിയ നിർദേശങ്ങൾ കോടതിയുടെ ഇടപെടലുകൾ ഇല്ലാതെ അതേപടി തുടരുകയാണ്. നിലനിൽക്കുന്ന ശിപാർശകളിൽ ഉചിതവും നിയമപരവുമായ നടപടികൾ സ്വീകരിക്കാൻ സർക്കാറിന് കോടതി അനുമതിയും നൽകിയിട്ടുണ്ട്.
പ്രതികളെ കോടതികളില്‍ ഹാജരാക്കാന്‍ ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്‍കണം, ആ സമയങ്ങളിൽ സുരക്ഷ ശക്തമാക്കണം, സെക്രേട്ടറിയറ്റിലെ സി.സി.ടി.വി കാമറകളില്‍ ദൃശ്യങ്ങൾ ഒരു വർഷമെങ്കിലും സൂക്ഷിക്കാൻ കഴിയുംവിധം മതിയായ സാങ്കേതിക മാറ്റങ്ങള്‍ വരുത്തണം, അെനര്ട്ടിന് സോളാര്‍ വൈദ്യുതി പ്രോത്സാഹനത്തിന് വേണ്ട സഹായങ്ങള്‍ നല്‍കണം തുടങ്ങിയ റിപ്പോർട്ടിലെ നിർദേശങ്ങളും നിലനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.