സോളാർ റിപ്പോർട്ട്: സർക്കാർ വീണ്ടും നിയമോപദേശത്തിന്
text_fieldsതിരുവനന്തപുരം: സോളാര്‍ കമീഷന്‍ റിപ്പോർട്ടിൽ വീണ്ടും നിയമോപദേശം തേടാനും നവംബർ ഒമ്പതിന് പ്രത്യേക നിയമസഭ ചേർന്ന് റിപ്പോർട്ട് സമര്‍പ്പിക്കാനും മന്ത്രിസഭയോഗം തീരുമാനിച്ചു. പ്രത്യേക സഭ വിളിച്ചുചേർക്കണമെന്ന് ഗവർണറോട് മന്ത്രിസഭ േയാഗം ശിപാർശ ചെയ്തു. സഭയിൽ സമർപ്പിക്കുന്നതോടെ കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന സോളാർ റിപ്പോർട്ട് പൊതുരേഖയാകും. നേരത്തേ ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ, അഡ്വക്കറ്റ് ജനറൽ എന്നിവരിൽനിന്ന് നിയമോപദേശം തേടിയിരുന്നു. റിപ്പോർട്ടിന്മേല്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സംബന്ധിച്ച് കേരള ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസും സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് അരിജിത്ത് പസായത്തില്‍നിന്ന് വിദഗ്ധ നിയമോപദേശം തേടാനാണ് പുതിയ തീരുമാനം. നിയമോപദേശം ലഭിച്ചശേഷം പ്രത്യേക അന്വേഷണസംഘം ഉൾപ്പെടെ കാര്യത്തിൽ ഉത്തരവിറക്കും.
ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ റിപ്പോര്‍ട്ടും അതിന്മേൽ സ്വീകരിക്കേണ്ട നടപടികളും ഇൗമാസം 11ന് ചേർന്ന മന്ത്രിസഭയോഗം അംഗീകരിച്ചിരുന്നു. ആദ്യ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ യു.ഡി.എഫ് നേതാക്കൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുക്കാനും വിജിലൻസ് അന്വേഷണം നടത്താനും തീരുമാനിച്ചു. ഇക്കാര്യങ്ങളും മുൻ പ്രത്യേക അന്വേഷണസംഘത്തിെൻറ പാളിച്ചകളും അന്വേഷിക്കാൻ ഡി.ജി.പി രാജേഷ്ദിവാെൻറ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും പ്രഖ്യാപിച്ചു. എന്നാൽ, ദിവസം പത്ത് കഴിഞ്ഞിട്ടും നടപടിക്രമങ്ങളിലെ നിയമസാധുത ഉൾപ്പെടെ പ്രശ്നമായതിനെതുടർന്ന് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കാനായിട്ടില്ല.
സോളാര്‍ കമീഷെൻറ ചില നിഗമനങ്ങള്‍ ടേംസ് ഓഫ് റഫറന്‍സിന് പുറത്താണെന്നും നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലുള്ള ചില നടപടികൾ നിയമപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുമാണ് സര്‍ക്കാറിെൻറ വിലയിരുത്തല്‍. അതിനാലാണ് സുപ്രീംകോടതി മുന്‍ ജഡ്ജിയോട് നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. കമീഷന് ടേംസ് ഓഫ് റഫറന്‍സിന് പുറത്ത് അന്വേഷിക്കാമോ എന്നാണ് പരിശോധിക്കുന്നത്. പ്രതിപക്ഷം അടക്കം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.
റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം പല കോണുകളിൽനിന്നും ഉയർന്ന സാഹചര്യത്തിലാണ് ആറുമാസത്തിനകം റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കുമെന്ന് പറഞ്ഞ സർക്കാർ ഒന്നരമാസത്തിനുള്ളിൽതന്നെ അതിന് മുതിരുന്നത്. സർക്കാർ നടപടിയെ പ്രതിപക്ഷം സ്വാഗതം ചെയ്തിട്ടുണ്ട്. റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവരുേമ്പാൾ നിയമനടപടികൾ ശക്തമാകുമെന്ന സൂചനയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.