സോളാറിൽ ഉമ്മൻചാണ്ടിക്ക് ആശ്വാസം; ലൈംഗികാരോപണങ്ങൾ കമീഷന്റെ പരിഗണനയിൽ വരില്ല
text_fieldsതിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ടിന്മേലുള്ള ഹൈേകാടതി വിധിയോടെ ലൈംഗികാരോപണത്തിെൻറ കരിനിഴൽ താൽക്കാലികമായി മാറിയെങ്കിലും മുഖ്യമന്ത്രിക്ക് സരിത നൽകിയ പരാതിയിന്മേലുള്ള തുടർനടപടി ഉമ്മൻ ചാണ്ടി ഉൾെപ്പടെ യു.ഡി.എഫ് നേതാക്കൾക്ക് മുന്നിൽ കടമ്പയായി തുടരുന്നു. ഹൈകോടതി വിധി പരിശോധിച്ച് തുടർനടപടികളിൽ തീരുമാനമെടുക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈകോടതി വിധിയോടെ സോളാർ ഇടപാട് സംബന്ധിച്ച് അന്വേഷണം നടത്തി ജസ്റ്റിസ് ശിവരാജൻ സമർപ്പിച്ച റിപ്പോർട്ട് നനഞ്ഞപടക്കമായി. ഇനി സർക്കാർ പ്രഖ്യാപിച്ച അന്വേഷണമാണ് കേസിൽ നിർണായകം.
-സോളാര്‍ കമീഷന് റിപ്പോര്‍ട്ടില്‍നിന്ന് സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും റദ്ദാക്കണമെന്നാണ് ഹൈകോടതിയുടെ ഉത്തരവ്. സരിത കത്തിലുന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ കമീഷെൻറ പരിധിയില്‍ വരുന്നതല്ല. എന്നാല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച അന്വേഷണത്തിന് തടസ്സമില്ല. സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും ഒഴിവാക്കിവേണം റിപ്പോര്‍ട്ട് പരിഗണിക്കാന്‍. തുടര്‍നടപടിയെടുക്കുകയോ പത്രക്കുറിപ്പ് ഇറക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഉത്തരവ് പ്രകാരം പുതുക്കണമെന്നുമാണ് കോടതി നിര്‍ദേശം. കോടതിയുടെ ഇൗ ഉത്തരവ് ഉമ്മൻ ചാണ്ടിക്ക് താൽക്കാലിക ആശ്വാസം പകരുന്നതാണ്. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുക്കാൻ സർക്കാർ നീക്കം നടത്തിയിരുന്നു. എന്നാൽ പിന്നീട് പ്രാഥമികാന്വേഷണം നടത്തിയശേഷം കേസെടുക്കാമെന്ന നിലയിലേക്ക് മാറ്റി. അതിെൻറ അടിസ്ഥാനത്തിൽ അന്വേഷണത്തിന് പ്രത്യേകസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ടിൽനിന്ന് സരിതയുടെ കത്തുകൾ ഒഴിവാക്കാൻ കോടതി നിർദേശിച്ച സാഹചര്യത്തിൽ ഇനി ഇൗ കത്തുകളെ അടിസ്ഥാനപ്പെടുത്തിയുള്ള അന്വേഷണത്തിെൻറ പ്രസക്തിയും ചോദ്യംചെയ്യപ്പെടുകയാണ്.
ആറുമാസം മുമ്പ് വേങ്ങര ഉപതെരഞ്ഞെടുപ്പ് നാളിലാണ് പിണറായി വിജയൻ സോളാർ ‘ബോംബ്’ പൊട്ടിച്ചത്. സരിതയുടെ കത്തിെൻറ അടിസ്ഥാനത്തിലുള്ള കമീഷൻ ശിപാർശകളിൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ ക്രിമിനൽ-, വിജിലൻസ് കേസ് എടുക്കാനുള്ള നീക്കം അന്ന് തന്നെ വിവാദത്തിലായിരുന്നു. പ്രത്യേക അന്വേഷണ സംഘമുണ്ടാക്കിയെങ്കിലും തുടക്കത്തിലെ ആവേശം പിന്നീട് കണ്ടില്ല. കത്ത് അടിസ്ഥാനമാക്കി കേസ് നിലനിൽക്കില്ലെന്ന് സുപ്രീംകോടതി ജഡ്ജിയായിരുന്ന അരിജിത് പസായത്ത് നിയമോപദേശം നൽകി. ഇപ്പോൾ കോടതിയിൽ നിന്നുള്ള തിരിച്ചടിയും സർക്കാറിനുണ്ട്. എന്നാൽ അപ്പീലടക്കമുള്ള സാധ്യത ഇപ്പോഴും സർക്കാറിന് മുന്നിലുണ്ട്.
സോളാർ തുടരന്വേഷണ സംഘത്തലവൻ ഡി.ജി.പി രാജേഷ് ദിവാൻ വിരമിച്ചശേഷം പകരക്കാരനെ ഇതുവരെ നിയമിച്ചിട്ടില്ല. െഎ.ജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണച്ചുമതല. എന്നാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടുമില്ല. എന്നാൽ മുഖ്യമന്ത്രിക്ക് സരിത നൽകിയ ലൈംഗിക പീഡന പരാതിയിൽ പ്രത്യേക അന്വേഷണസംഘം സരിതയുടെ മൊഴിയെടുത്തിരുന്നു. ഈ പരാതിയിൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ കേെസടുക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.