സോളാര്‍: സർക്കാർ വീണ്ടും നിയമോപേദശത്തിന്
text_fieldsതിരുവനന്തപുരം: ഹൈകോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ സോളാര്‍ കേസില്‍ വീണ്ടും നിയമോപേദശം തേടാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. അഡ്വക്കറ്റ് ജനറലില്‍ നിന്നാണ് നിയമോപദേശം തേടുക. സോളാര്‍ കമീഷന് റിപ്പോര്‍ട്ടില്‍നിന്ന് സരിതയുടെ കത്തുകളും അതിെൻറ അടിസ്ഥാനത്തിലെ നിഗമനവും ശിപാര്‍ശയും ഉള്‍പ്പെട്ട ഭാഗങ്ങളും തുടര്‍നടപടികളും ഹൈകോടതി റദ്ദാക്കിയിരുന്നു.
സരിതയുടെ കത്തിനെ അടിസ്ഥാനപ്പെടുത്തി നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതും സര്‍ക്കാറിറക്കിയ വാർത്താക്കുറിപ്പും പുനഃപരിശോധിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് വീണ്ടും നിയമോപദേശം തേടുന്നത്.
കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണത്തിെൻറ നിയമസാധുതയടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് നിയമോപദേശം നൽകാനാണ് അഡ്വക്കറ്റ് ജനറൽ സി.പി. സുധാകർ പ്രസാദിേനാട് ആവശ്യപ്പെടുക. ഇതിനുശേഷം ഹൈകോടതി ഉത്തരവിനെതിരെ അപ്പീല്‍ നൽകുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.