സോളാർ: ഉമ്മൻ ചാണ്ടിക്കും വേണുഗോപാലിനുമെതിരെ കോടതിയിൽ എഫ്.െഎ.ആർ
text_fieldsതിരുവനന്തപുരം: സോളാർ കേസിലെ മുഖ്യപ്രതി സരിത എസ്. നായരുടെ പരാതിയിൽ ഉമ്മൻ ചാണ്ടി, എ.െഎ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കോടതിയിൽ ക്രൈംബ്രാഞ്ച് എഫ്.െഎ.ആർ സമർപ്പിച്ചു.
മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ ചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ചും കെ.സി. വേണുഗോപാല്‍ മന്ത്രിയായിരുന്ന എ.പി. അനിൽകുമാറിെൻറ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വെച്ചും സരിതയെ ബലാത്സംഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എഫ്.െഎ.ആർ സമർപ്പിച്ചത്.
2012ലെ ഹര്‍ത്താല്‍ ദിവസം ക്ലിഫ്ഹൗസില്‍ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് ഉമ്മൻ ചാണ്ടിക്കെതിരായ പരാതി. പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും കേസുണ്ട്. പുതിയ കേസുകളുടെ പശ്ചാത്തലത്തിൽ തെളിവ് ശേഖരണവും മൊഴിയെടുക്കലും നടക്കും. യു.ഡി.എഫിലെ മറ്റു ചില നേതാക്കൾക്കെതിരായും സരിത നൽകിയ നാല് പരാതികൾ കൂടി പുതിയ അന്വേഷണ സംഘം പരിശോധിച്ച് തുടർനടപടിയെടുക്കും.
ഉമ്മൻ ചാണ്ടിക്കെതിരായ കേസ് വിവാദം മറയ്ക്കാൻ -കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ശബരിമല ഉൾപ്പെടെ വിവാദ വിഷയങ്ങൾ മറച്ചുപിടിക്കാനാണ് ഉമ്മന്‍ ചാണ്ടിക്കും കെ.സി. വേണുഗോപാലിനുമെതിരെ കേസെടുത്തിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. തിരുവനന്തപുരം, പ്രസ്ക്ലബിെൻറ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ കേസിനെ രാഷ്ട്രീയവത്കരിക്കുകയാണെങ്കില് യു.ഡി.എഫ് നിയമപരമായും രാഷ്ട്രീയമായും നേരിടും.
ശബരിമലയിൽ കോടതിവിധി നടപ്പാക്കുന്നതിൽ സാവകാശം വേണമായിരുന്നു. സര്‍ക്കാര്‍ പുനഃപരിശോധന ഹരജി നല്‍കിയിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര വഷളാകില്ലായിരുന്നു. ബി.ജെ.പിയെ മുതലെടുപ്പിന് അനുവദിച്ചുകൊണ്ടുള്ള കൈവിട്ടകളിയാണ് സി.പി.എമ്മിേൻറത്. ലോക്‌സഭ തെരഞ്ഞെടുപ്പിനും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനും യു.ഡി.എഫ് തയാറെടുപ്പ് തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.