സോളാർ കേസ്: ഉമ്മൻ ചാണ്ടി ഒഴികെ നേതാക്കൾക്ക് ക്ലീൻചിറ്റില്ല
text_fieldsതിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ ഉമ്മൻ ചാണ്ടി ഒഴികെ നേതാക്കള്‍ക്ക് ക്രൈംബ്രാഞ്ചിെൻറ ക്ലീന്‍ചിറ്റില്ല. കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, അടൂര്‍പ്രകാശ്, ഹൈബി ഈഡന്, എ.പി. അനില്‍കുമാര്‍, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എ.പി. അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം തുടരുമെന്നും പരാതിക്കാരി തെളിവുകള്‍ നല്‍കുന്നില്ലെന്നും ക്രൈംബ്രാഞ്ച് കേന്ദ്ര ആഭ്യന്തര വകുപ്പിന് നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കേസിലെ സുപ്രധാന സാക്ഷിയും പരാതിക്കാരിയുടെ ടീം സോളാര്‍ കമ്പനി ജീവനക്കാരനുമായ മോഹന്‍ദാസ് പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ നിഷേധിച്ചു. സാക്ഷികളില്‍ ചിലര്‍ മരിച്ചു. നേതാക്കള്‍ക്കെതിരെ സാങ്കേതിക തെളിവുകളുണ്ടെന്ന് പരാതിക്കാരി അവകാശപ്പെട്ടെങ്കിലും ആവര്‍ത്തിച്ച് നോട്ടീസ് നല്‍കിയെങ്കിലും അത് ഹാജരാക്കിയില്ല.
സംഭവം നടന്ന സമയത്തെ അടൂര്‍ പ്രകാശിെൻറ യാത്രാരേഖകള്‍ ഇതുവരെ കിട്ടിയിട്ടില്ല. മാസ്കറ്റ് ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചെന്ന അബ്ദുല്ലക്കുട്ടിക്കെതിരായ പരാതിയിലും അന്വേഷണം നടന്നുവരികയാണ്. സംഭവസമയത്തെ വസ്ത്രങ്ങള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയെങ്കിലും പരാതിക്കാരി അനുസരിച്ചില്ല.
ഹൈബി ഈഡനെതിരായ കേസിലെ അന്വേഷണം കുറച്ചുകൂടി മുന്നോട്ടുപോയതായാണ് ക്രൈംബ്രാഞ്ചിെൻറ അവകാശവാദം. കെ.സി. വേണുഗോപാലിനും എ.പി. അനില്‍കുമാറിനുമെതിരെയുള്ള കേസിലും പീഡനം നടന്നതിനുള്ള തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഏഴുവര്‍ഷം കഴിഞ്ഞതിനാല്‍ മൊബൈൽ ഫോണ്‍ രേഖകളും ലഭിച്ചിട്ടില്ല. സാങ്കേതിക തെളിവുകളുടെ അഭാവം, കാലപ്പഴക്കം എന്നിവ അന്വേഷണത്തെ ബാധിക്കുന്നെന്നാണ് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.