Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബംഗളൂരു സോളാർ കേസിൽ...

ബംഗളൂരു സോളാർ കേസിൽ ഉമ്മൻചാണ്ടി കുറ്റവിമുക്തൻ

text_fields
bookmark_border
oommen chandy
cancel

ബംഗളൂരു: ബംഗളൂരു സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റമുക്തനാക്കി. ഉമ്മൻ ചാണ്ടി നൽകിയ ഇടക്കാല ഹരജി അംഗീകരിച്ചാണ് കേസിൽനിന്ന് ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി അദ്ദേഹത്തെ ഒഴിവാക്കിയത്. ബംഗളൂരു വ്യവസായി എം.കെ. കുരുവിള നൽകിയ വഞ്ചനക്കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഇടക്കാല ഹരജി നൽകിയത്. ഉമ്മൻ ചാണ്ടി അഞ്ചാംപ്രതിയായിരുന്നു. ബാക്കിയുള്ള അഞ്ചു പ്രതികൾക്കെതിരായ കേസ് നിലനിൽക്കും. 4000 കോടിയുടെ സോളാർ പ്ലാൻറ് സ്ഥാപിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി 1.35 കോടി വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. 

ഉമ്മൻ ചാണ്ടി പരാതിക്കാരനുമായി പണമിടപാട് നടത്തിയതിനും വഞ്ചിച്ചതിനും മതിയായ തെളിവുകളില്ലെന്ന് കോടതി ജഡ്ജി പാട്ടീൽ മോഹൻകുമാർ ഭീമനഗൗഡ വിലയിരുത്തി. ഉമ്മൻ ചാണ്ടിക്ക് പണം കൊടുത്തതായോ അദ്ദേഹം നേരിട്ട് ഇടപെട്ടതായോ സംബന്ധിച്ച​്​ കോടതിയിൽ മതിയായ തെളിവുകൾ ഹാജരാക്കാനായില്ല. പണം കൈമാറിയതിനുള്ള കരാറോ മറ്റു രേഖകളോ ഇല്ല. കേസിലെ ഒന്ന്, രണ്ട്, മൂന്ന് പ്രതികൾക്ക് പണം കൊടുത്തുവെന്ന് മാത്രമാണ് കുരുവിള പറയുന്നത്. കോടതിയിൽ കൊടുത്ത ബാങ്ക് സ്​റ്റേറ്റ്മ​െൻറിലും സ്കോസക്ക് കൊടുത്തതായാണ് കുരുവിള ആരോപിക്കുന്നതെന്നും കോടതിഉത്തരവിൽ പറയുന്നു. 

താൻ നേരിട്ട് പണം വാങ്ങിയതായി കുരുവിള പരാതിയിൽ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഇക്കാരണത്താൽ കേസ് തള്ളണമെന്നുമാണ് ഉമ്മൻ ചാണ്ടി കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകരുടെ വാദം കോടതി പൂർണമായി അംഗീകരിച്ചാണ് കേസിൽനിന്ന് ഒഴിവാക്കിയത്. ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആറു പ്രതികളും കൂടി കുരുവിളക്ക് 1.61 കോടി രൂപ തിരിച്ചുനൽകണമെന്ന് 2016 ഒക്ടോബർ 24ന് ഇതേ കോടതി വിധിച്ചിരുന്നു. 

എന്നാൽ, ഏകപക്ഷീയ വിധി റദ്ദാക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ ഹരജിയിൽ ഏപ്രിൽ അഞ്ചിന് അനുകൂല വിധിയുണ്ടായി. തുടർന്ന് ജൂൺ ഒന്നിന് കുരുവിളയുടെ ഹരജി കോടതി വീണ്ടും ഫയലിൽ സ്വീകരിക്കുകയായിരുന്നു. കൊച്ചിയിലെ സ്കോസ എജുക്കേഷനൽ കൺസൾട്ടൻറ്സ്, മാനേജിങ് ഡയറക്ടർ ബിനു നായർ, ഡയറക്ടർമാരായ ആൻഡ്രൂസ്, ഡെൽജിത്, സ്കോസ കൺസൾട്ടൻറ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവർക്കെതിരെയുള്ള കേസിൽ ബംഗളൂരുകോടതിയിൽ വാദം തുടരും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandysolar casekerala newsmalayalam newsmk kuruvilabangluru civil court
News Summary - Solar Case: Ommen chandy is free - Kerala News
Next Story