സോളാർ: ശിവരാജൻ കമീഷൻ അന്വേഷണപരിധി ലംഘിച്ചിട്ടില്ലെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: സോളാർ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമീഷൻ പരിധി ലംഘിച്ചിട്ടില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. അന്വേഷണത്തിെൻറ ഒരു ഘട്ടത്തിലും കമീഷെൻറ പരിഗണനാ വിഷയങ്ങളേയോ അന്വേഷണ രീതിയേയോ ചോദ്യം ചെയ്യാത്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികൂല പരമാർശങ്ങളുണ്ടായതോടെ കമീഷൻ റിപ്പോർട്ടിനെതിരെ അസത്യ പ്രചാരണവുമായി രംഗത്ത് വന്നിരിക്കുകയാണെന്നും സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തി. സരിത നായരുടെ കത്തിെന മാത്രം ആധാരമാക്കി ശിവരാജന്‍ കമീഷൻ നടത്തിയ അന്വേഷണവും റിപ്പോർട്ടും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി നൽകിയ ഹരജിയിലാണ് ആഭ്യന്തര അണ്ടർ സെക്രട്ടറി എം.പി പ്രിയമോളുടെ വിശദീകരണം.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അടിസ്ഥാനമുണ്ടോയെന്ന് കണ്ടെത്താനാണ് ജുഡീഷ്യൽ കമീഷനെ നിയമിച്ചത്. സർക്കാറും മറ്റും നൽകിയ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ വിഷയം നിജപ്പെടുത്തി കമീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് ഹരജിക്കാരനടക്കം ആരും ചോദ്യം ചെയ്തിട്ടില്ല. തെൻറ ജീവിതം തുറന്ന പുസ്തകമാണെന്നും എല്ലാ വിഷയങ്ങളും അന്വേഷണപരിധിയിൽ വരേണ്ടതാണെന്നും ഹരജിക്കാരൻതന്നെ പലവട്ടം വ്യക്തമാക്കിയതാണ്. കമീഷൻ നിജപ്പെടുത്തിയ വിഷയങ്ങൾ അന്വേഷിക്കേണ്ടതുതന്നെയാണെന്നായിരുന്നു ഹരജിക്കാരെൻറ നിലപാട്.
സരിതയുടെ കത്ത് അന്വേഷണ വിഷയത്തിെൻറ ഭാഗമായിരുന്നില്ലെന്ന വാദം തെറ്റാണ്. പ്രതിപക്ഷമായിരുന്ന ഇടതു മുന്നണിയുടെ ആരോപണങ്ങളിൽ ഒന്നായിരുന്നു കത്ത്. അന്നത്തെ സർക്കാറാണ് ഇൗ വിഷയംകൂടി കമീഷന് കൈമാറിയത്. സരിതയുടെ കത്ത് മാത്രമല്ല, ഒേട്ടറെ ചിത്രങ്ങൾ, വിഡിയോകൾ, രേഖകൾ, വെളിപ്പെടുത്തലുകൾ, മൊഴികൾ, പരാതികൾ തുടങ്ങി പലതും അന്വേഷ റിപ്പോർട്ടിന് ആധാരമായിട്ടുണ്ട്. സോളാർ നയരൂപവത്കരണവും അതുമായി ബന്ധപ്പെട്ട പണമിടപാടുകളും സംബന്ധിച്ച വിശദാംശങ്ങൾ ഇൗ കത്തിലുണ്ട്. അന്വേഷണത്തിൽ പ്രസക്തമായ വിവരങ്ങളാണിത്. അതേസമയം കത്തിൽ പരാമർശിച്ച ക്രിമിനൽ കുറ്റകൃത്യങ്ങളെക്കുറിച്ച് കമീഷൻ അന്വേഷിച്ചിട്ടില്ല. നടപടിക്ക് ശിപാർശ ചെയ്യുക മാത്രമാണ് ചെയ്തത്.
തെൻറ നിലപാടുകൾ അവതരിപ്പിക്കാൻ ഹരജിക്കാരന് വേണ്ടത്ര അവസരം നൽകിയിരുന്നു. ഒരു ദിവസം 14 മണിക്കൂർ ഉൾപ്പെടെ ഏഴ് ദിവസത്തോളം അദ്ദേഹത്തെ വിസ്തരിച്ചു. നടപടികളില്‍ ആദ്യാവസാനം പങ്കെടുത്ത അദ്ദേഹം ഒരിക്കൽ പോലും ഇതിനെ ചോദ്യം ചെയ്തിട്ടില്ല. ഇൻ കാമറ പ്രൊസീഡിങ്സ് ആവശ്യമില്ലെന്ന് ഹരജിക്കാരൻ തന്നെയാണ് കമീഷനെ അറിയിച്ചത്. കത്തിെൻറ പൂർണ രൂപം അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. േകാടതികളിൽ പോലും കമീഷെൻറ പ്രവർത്തനത്തെ ഹരജിക്കാരൻ ന്യായീകരിച്ചിേട്ടയുള്ളൂ. ഇൗ സാഹചര്യത്തിൽ കമീഷൻ നടപടികളും റിപ്പോർട്ടും തെൻറ അന്തസ്സിനെ ബാധിക്കുമെന്ന വാദം അംഗീകരിക്കാനാവില്ല. എല്ലാ കാര്യങ്ങളും പുറത്ത് ഏറെ നാളായി ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ സ്വകാര്യത സംബന്ധിച്ച അവകാശമുണ്ടെന്ന വാദത്തിന് പ്രസക്തിയില്ല. ഒരു സാക്ഷിയുടെ വിശ്വാസ്യത സംബന്ധിച്ച് ഹൈകോടതി പ്രതികൂലമായ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിനാല്‍ വിശ്വസിക്കരുതെന്നുമുള്ള വാദവും നിലനില്‍ക്കില്ല. വിശ്വാസ്യ യോഗ്യനല്ലാത്തയാളാണെങ്കിലും പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് ബോധ്യമായാൽ അത് തെളിവായി പരിഗണിക്കാനാവും. പറയുന്നത് അസത്യമാണെങ്കിൽ ഹരജിക്കാരനെ പോലെ വിശ്വസ്തനെന്ന് കരുതുന്നയാൾ പറഞ്ഞതുകൊണ്ട് മാത്രം വിശ്വസിക്കാനുമാവിെല്ലന്നും സർക്കാർ വാദിച്ചു. ഹരജി ഫെബ്രുവരി ഏഴിന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.