സോളാര്‍ റിപ്പോര്‍ട്ടിന്‍റെ പേരിലുള്ള രാഷ്ട്രീയ വേട്ടയാടല്‍ അനുവദിക്കില്ല -കുഞ്ഞാലിക്കുട്ടി
text_fieldsവേങ്ങര: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ എന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തു വിട്ടത് സര്‍ക്കാറിന് റിപ്പോര്‍ട്ടിന്‍മേല്‍ ലഭിച്ച നിയമോപദേശം മാത്രമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങളല്ല പുറത്തു വന്നിരിക്കുന്നത്. ഇതിന്‍ മേലുള്ള ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുകയാണെന്ന് യു.ഡി.എഫ് നേതാക്കള്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു. അന്വേഷണം പൂര്‍ത്തിയായി കോടതി തീരുമാനം എടുക്കും വരെ കേവലം നിഗമനങ്ങളുടെ പേരില്‍ ആരെയും വേട്ടയാടാന്‍ അനുവദിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സംബന്ധിച്ച് യു.ഡി.എഫ് തീരുമാനമെടുക്കും. യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന രാഷ്ട്രീയ ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കന്‍മാരുടെ പൊതുജീവിതം സുതാര്യമാണ്. ഇത്തരം ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും. വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിവസം നോക്കി ഇത്തരമൊരു രാഷ്ട്രീയ നീക്കം നടത്തിയ ഇടതു സര്‍ക്കാരിന്റെ ഗൂഡലക്ഷ്യത്തെ വേങ്ങരയിലെ വോട്ടര്‍മാര്‍ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.