സോളാർ കേസ് സി.ബി.ഐക്ക്; തീരുമാനം ഇരയുടെ അപേക്ഷ പരിഗണിച്ച്
text_fieldsസോളാർ കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനം. സോളാർ സംബന്ധിച്ച ആറ് പീഢന കേസുകളാണ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനം എടുത്തത്. കേസ് സംബന്ധിച്ച് ഇര മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് നടപടി. ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, അബ്ദുല്ലക്കുട്ടി, ഹൈബി ഈഡൻ തുടങ്ങിവർക്കെതിരായ ആറ് കേസുകളാണ് സി.ബി.െഎക്ക് വിടുന്നത്.
ഡൽഹി പൊലീസ് എക്സ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ച് കേസുകൾ സി.ബി.ഐ ഏറ്റെടുക്കണമെന്ന് കാട്ടിയുള്ള ശിപാർശ ഉടൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിനയക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ച്ചകൾ ബാക്കിനിൽക്കെയാണ് എൽ.ഡി.എഫ് സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. 2006ൽ സമാനമായ രീതിയിൽ ലാവലിൻ കേസ് അന്നത്തെ സർക്കാർ സി.ബി.ഐക്ക് വിട്ടിരുന്നു. സോളാർ കേസ് ഏറ്റെടുക്കണമോ എന്നുള്ളത് സി.ബി.ഐ സ്വന്തം വിേവചനാധികാരംകൂടി പരിഗണിച്ചാവും തീരുമാനിക്കുക.
അഞ്ച് വർഷം നടപടിയെടുക്കാത്ത സർക്കാർ ഇപ്പോൾ കേസ് സി.ബി.ഐക്ക് വിടുന്നതെന്തിനാണെന്ന് വാർത്തയോട് പ്രതികരിച്ച കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി ചോദിച്ചു. കേസ് രാഷ്ട്രീയ േപ്രരിതമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തോട് പ്രതികരിക്കാൻ ഹൈബി ഇൗഡൻ എം.പി വിസമ്മതിച്ചു. ജനുവരി 12നാണ് ഇര കേസുകൾ സി.ബി.ഐക്ക് വിടണമെന്നാവശ്യെപ്പട്ട് സർക്കാറിന് അപേക്ഷ സമർപ്പിച്ചത്. സോളാർ കേസിന്‍റെ വ്യാപ്തി കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്നും അതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യെപ്പട്ടതെന്നും അത് അനുവദിച്ചുതന്നതിൽ സർക്കാറിനോട് നന്ദിയുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.