ലൈംഗിക സംതൃപ്തി അഴിമതിയായി കണക്കാക്കി കേസെടുക്കും
text_fieldsതിരുവനന്തപുരം: ലൈംഗിക സംതൃപ്തിയും അഴിമതിയായി പരിഗണിക്കാമെന്ന് സോളാർ കമീഷൻ. ഇതിെൻറ അടിസ്ഥാനത്തിൽ സോളാര്‍ കേസ് പ്രതി സരിത എസ്.നായരുടെ കത്തില്‍ പരാമര്‍ശിക്കപ്പെട്ടവർക്കെതിരെ ബലാത്സംഗക്കുറ്റത്തിന് പുറമെ അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കും.
കൈക്കൂലി പണമായി സ്വീകരിച്ചതിന് പുറമെ സരിതയിൽനിന്ന് ലൈംഗിക സംതൃപ്തി നേടിയതും അഴിമതി തന്നെയാണെന്ന വിലയിരുത്തലാണ് കമീഷന്. അക്കാര്യം സർക്കാറിന് ലഭിച്ച നിയമോപദേശത്തിലും ശരിെവക്കുന്നുണ്ട്. സരിതക്കെതിരെ നടന്ന മാനഭംഗവും ലൈംഗിക പീഡനവും പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചിട്ടില്ല. അതിനാലാണ് പേരു പരാമര്‍ശിച്ചവര്‍ക്കെതിരെ അന്വേഷണത്തിന് നിയമോപദേശം നല്‍കിയത്. ലൈംഗിക സംതൃപ്തി നേടിയതിനെ അഴിമതി നിരോധനനിയമം ഏഴാംവകുപ്പിെൻറ വിശദീകരണക്കുറിപ്പിെൻറ അടിസ്ഥാനത്തില്‍ കൈക്കൂലിയായി കണക്കാക്കാമെന്നും കമീഷന് വിലയിരുത്തി.
മാനഭംഗത്തിന് ഐ.പി.സി പ്രകാരവും ലൈംഗിക സംതൃപ്തി നേടിയത് അഴിമതിയായി കണക്കാക്കിയും കേസെടുക്കാനാണ് മന്ത്രിസഭ തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായിരുന്ന എ.പി. അനില്‍കുമാര്‍, അടൂര്‍പ്രകാശ്, ആര്യാടന് മുഹമ്മദ്, എം.പിമാരായ കെ.സി. വേണുഗോപാല്‍, ജോസ് കെ.മാണി, ഹൈബി ഈഡന് എം.എല്‍.എ, കെ.പി.സി.സി ജന. സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്, മുൻ കേന്ദ്രമന്ത്രി പളനി മാണിക്യം, എ.ഡി.ജി.പി കെ. പത്മകുമാര്‍ എന്നിവരുടെ പേരുകളാണ് ആ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
ആ കത്തിലുൾപ്പെട്ട മുഴുവൻ പേർക്കെതിരെയും കേസെടുക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. 2013 ജൂലൈ 19ലെ സരിതയുടെ കത്തില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ സരിതയുമായും അവരുടെ അഭിഭാഷകനുമായും ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുണ്ടെന്ന് കമീഷന് റിപ്പോര്‍ട്ടിലുണ്ട്. കമീഷൻ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിനെ തുടർന്ന് പഴയ കേസുകളിൽ പുതിയ തെളിവുകളും ലഭിക്കുന്നതിനും സാധ്യതയുണ്ട്. പുതിയ പരാതി ലഭിക്കുകയാണെങ്കിലും കേസെടുക്കാം. പഴയ കേസുകളിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കേെസടുത്ത് അന്വേഷണം നടത്താമെന്ന ശിപാർശയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.